October 12, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വില്‍പ്പനയില്‍ മുന്നേറ്റം, ആറുമാസത്തിനിടെ മില്‍മയുടെ വിറ്റുവരവ് 2,559.71 കോടി

1 min read

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 2,559.71 കോടി രൂപയുടെ വിറ്റുവരവുമായി മില്‍മ എന്ന പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്). 2026-27 സാമ്പത്തിക വര്‍ഷത്തിലെ പാല്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിറ്റുവരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.09 ശതമാനമായി വളര്‍ന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ മില്‍മയുടെ വിറ്റുവരവ് 2,224.12 കോടി രൂപയായിരുന്നു. മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകള്‍ ചേര്‍ന്ന് 2,328.87 കോടി രൂപയുടെ വിറ്റുവരവ് നേടി. ഫെഡറേഷന് കീഴിലുള്ള ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 230.84 കോടി രൂപ സമാഹരിക്കാനായി. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (ടിആര്‍സിഎംപിയു) ആകെ വിറ്റുവരവ് മുന്‍വര്‍ഷം ഇതേ കാലയളവില്‍ 635.89 കോടി രൂപയായിരുന്നത് 746.21 കോടി രൂപയായി ഉയര്‍ന്നു. (17.35 ശതമാനം). എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (ഇആര്‍സിഎംപിയു) വിറ്റുവരവ് മുന്‍വര്‍ഷത്തെ 515.79 കോടി രൂപയില്‍ നിന്ന് 571.04 കോടി രൂപയായി വര്‍ധിച്ചു. (10.71 ശതമാനം) മലബാര്‍ റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (എംആര്‍സിഎംപിയു) വിറ്റുവരവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 855.24 കോടി രൂപയില്‍ നിന്ന് 1,011.62 കോടി രൂപയായി ഉയര്‍ന്നു (18.28 ശതമാനം). പാല്‍ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 589.8 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കി. (13.86 ശതമാനമാണ് വളര്‍ച്ച) ഇആര്‍സിഎംപിയു 444.64 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. (6.32 ശതമാനം വളര്‍ച്ച) എംആര്‍സിഎംപിയു 712.22 കോടി രൂപയുടെ വിറ്റുവരവാണ് കൈവരിച്ചത്. (15.50 ശതമാനം വളര്‍ച്ച). പാലിതര ഉത്പന്നങ്ങളുടെ വില്‍പ്പനയിലും മേഖലാ യുണിയനുകള്‍ നേട്ടം സ്വന്തമാക്കി. ടിആര്‍സിഎംപിയുവിന്‍റെ 117.87 കോടി രൂപയുടെ വിറ്റുവരവ് 156.41 കോടി രൂപയായി ഉയര്‍ന്നു. ഇആര്‍സിഎംപിയുവിന്‍റെ വിറ്റുവരവ് 97.58 കോടി രൂപയില്‍ നിന്ന് 126.40 കോടി രൂപയായാണ് വര്‍ധിച്ചത്. എംആര്‍സിഎംപിയു 238.6 കോടി രൂപയില്‍ നിന്ന് 299.4 കോടി രൂപയുടെ വര്‍ധനവ് കൈവരിച്ചു. മില്‍മയ്ക്ക് വിപണിയിലുള്ള അംഗീകാരം വിളിച്ചോതുന്നതാണ് ഈ നേട്ടമെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. കൂടാതെ മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ നല്‍കിയ അംഗീകാരവും വിശ്വാസവുമാണ് ഈ വിറ്റുവരവിലുള്ള വളര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പാലുത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷനും മേഖലാ യൂണിയനുകളും സ്വീകരിച്ച നടപടികള്‍ ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ ഹബ്ബായി തലസ്ഥാന മേഖലയ്ക്ക് മാറാനാകും: 'ബയോ കണക്ട് 4.0'
Maintained By : Studio3