October 8, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോം 6 വിവാദവും സുപ്രീം കോടതി വിധിയും: എന്താണ് വസ്തുത

1 min read

വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനും അനര്‍ഹരായവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികളെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രക്രിയയില്‍ ഫോം 6ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത് ശ്രദ്ധേയമായി.

കമ്മീഷന്റെ നിലപാട് പ്രകാരം പുതിയ വോട്ടര്‍മാര്‍ ഫോം 6നൊപ്പം ഒരു അധിക സത്യവാങ്മൂലം നല്‍കാന്‍ മാത്രമാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഫോം പരിഷ്‌കരിക്കുന്നതും ഫോമിനൊപ്പം ഒരു അധിക രേഖ ആവശ്യപ്പെടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും, ഫോം 6ന്റെ ഘടനയിലോ നിയമപരമായ സ്വഭാവത്തിലോ കമ്മീഷന്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  'ബ്രാന്‍ഡ് വയനാട്' ഉൾപ്പടെ കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ: മന്ത്രി

വോട്ടര്‍പട്ടികയുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ ഇത്തരം അധിക രേഖകള്‍ ആവശ്യപ്പെടാന്‍ കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുള്ളതിനാല്‍ കമ്മീഷനെതിരെയുള്ള വിമര്‍ശകരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതും ശ്രദ്ധേയമായി.

‘ഒരു പത്രവാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിലപാടെടുത്തു എന്നതാണ് ശ്രദ്ധേയം. മറ്റ് കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെയാണ് തീരുമാനങ്ങള്‍ എടുത്തതെന്ന ആരോപണം കമ്മീഷന്‍ തള്ളിക്കളഞ്ഞു. ആഭ്യന്തര ചര്‍ച്ചകളിലെ വിയോജിപ്പുകള്‍ തികച്ചും സ്വാഭാവികമാണെന്നും അന്തിമ തീരുമാനങ്ങള്‍ എടുത്തത് എല്ലാവരുടെയും സമ്മതത്തോടെയാണെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനും അനര്‍ഹരായവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികളെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

  'ബ്രാന്‍ഡ് വയനാട്', 'എക്സ്പീരിയൻസ് വയനാട് പദ്ധതികൾക്ക് തുടക്കം
Maintained By : Studio3