September 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഹെക്ടര്‍ ടോമഹോക്ക് ഇ.വി’, ‘പി.എച്ച്.ഇ.വി’ കൊച്ചിയില്‍ അവതരിപ്പിച്ചു

1 min read

കൊച്ചി: ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോര്‍ ഇന്ത്യ തങ്ങളുടെ അത്യാധുനിക എസ്യുവി മോഡലുകളായ ‘ഹെക്ടര്‍ ടോമഹോക്ക് ഇ.വി’, ‘ഹെക്ടര്‍ ടോമഹോക്ക് പി.എച്ച്.ഇ.വി’ എന്നിവ കൊച്ചിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-ന്യൂ എനര്‍ജി വെഹിക്കിള്‍ (എന്‍.ഇ.വി) പ്ലാറ്റ്ഫോമായ ‘അഡാപ്റ്റ്’-ല്‍ നിര്‍മ്മിച്ച ഈ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദപരമായ ഡ്രൈവിംഗ് അനുഭവവും മികച്ച സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ എം.ജി. ഷോറൂമില്‍ നടന്ന ചടങ്ങില്‍ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ ബിജു ഐസക്, കമ്പനി സെയില്‍സ് സോണല്‍ ഹെഡ് കണ്ണന്‍ ഗോപിനാഥ്, കോസ്റ്റ്ലൈന്‍ ഗാരേജസ് സി.ഇ.ഒ. അനില്‍ സി. എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹനം അനാച്ഛാദനം ചെയ്തത്. കേരളത്തിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിക്ക് പുതിയ ദിശാബോധം നല്‍കാനാണ് എം.ജി. ഈ മോഡലുകളിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 517 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന 69.2 കിലോവാട്ട് അവറുള്ള ‘മാജിക്’ ബാറ്ററിയാണ് ഇ.വി. മോഡലിന്റെ പ്രധാന സവിശേഷത. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ സഹായിക്കുന്ന ‘വെഹിക്കിള്‍-ടു-ഹോം’ (വി.ടു.എച്ച്) സാങ്കേതികവിദ്യയും ഇതിലുണ്ട്. പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഒന്നിപ്പിച്ച പി.എച്ച്.ഇ.വി. മോഡല്‍ ഫുള്‍ ടാങ്കിലും ഫുള്‍ ചാര്‍ജിലും 1,100 കിലോമീറ്ററിലധികം സംയോജിത റേഞ്ചും 115 കിലോമീറ്ററിലധികം പ്യുവര്‍-ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 4,745 മില്ലീമീറ്റര്‍ നീളവും 2,810 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ഈ വാഹനം വിശാലമായ ഇന്റീരിയര്‍, 15.6-ഇഞ്ച് എച്ച്.ഡി. ഡിസ്പ്ലേ, 30-ലധികം ‘ഹിംഗ്ലീഷ്’ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്ന ജെന്‍ എ.ഐ. വോയ്സ് അസിസ്റ്റന്റ്, ലെവല്‍ 2 അഡാസ് സുരക്ഷാ സംവിധാനം, 6 എയര്‍ബാഗുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായ ‘ബാറ്ററി-ആസ്-എ-സര്‍വീസ്’ (ബാസ്) പദ്ധതി പ്രകാരം ഹെക്ടര്‍ ടോമഹോക്ക് ഇ.വി.ക്ക് 13.99 ലക്ഷം രൂപ ആമുഖ വിലയിലും കിലോമീറ്ററിന് 4.90 രൂപ ബാറ്ററി വാടക നിരക്കിലും ബുക്ക് ചെയ്യാം. പൂര്‍ണ്ണ വാഹന ഉടമസ്ഥതയില്‍ ഇ.വി.യുടെ എക്‌സ്-ഷോറൂം പ്രാരംഭ വില 19.49 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 23.49 ലക്ഷം രൂപയുമാണ്. പി.എച്ച്.ഇ.വി. മോഡലിന് ബാസ് പദ്ധതിയില്‍ 21.79 ലക്ഷം രൂപയും കിലോമീറ്ററിന് 3.20 രൂപ വാടകയുമാണ് നിരക്ക്; ഇതിന്റെ എക്‌സ്-ഷോറൂം പ്രാരംഭ വില 25.69 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 27.79 ലക്ഷം രൂപയുമാണ്. ആദ്യ ഉടമസ്ഥര്‍ക്ക് ലൈഫ്ടൈം ബാറ്ററി വാറന്റി നല്‍കുന്ന വാഹനത്തിന്റെ ഇ.വി. മോഡല്‍ വിതരണം 2026 സെപ്റ്റംബറിലും പി.എച്ച്.ഇ.വി. ഡെലിവറി നവംബറിലും ആരംഭിക്കും.

  ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക്
Maintained By : Studio3