September 21, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹിന്ദ്ര എക്സ്‌യുവി റേവ്എക്സ് എഡ്ജ് വിപണിയിൽ

1 min read

കൊച്ചി: പ്രീമിയം ഫീച്ചറുകൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ എക്സ്‌യുവി 3എക്സ്ഒയുടെ പുതിയ റേവ് എക്സ് എഡ്ജ് മോഡലുകൾ വിപണിയിലിറക്കി. 9.39 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില. ഇതിനു പുറമെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ എക്സ്‌യുവി 3എക്സ്ഒ റേവ്എക്സ് എം(ഒ) വകഭേദവും കമ്പനി അവതരിപ്പിച്ചു. 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള മോഡലുകളിൽ പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന 26.03 സെ.മീ എച്ച്ഡി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് സീറ്റുകൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ പ്രീമിയം ഫീച്ചറുകളുണ്ട്. പെട്രോൾ മാനുവൽ & ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ & എഎംടി എന്നിങ്ങനെ വിശാലമായ പവർട്രെയിൻ ഓപ്ഷനുകളും പ്രധാന സവിശേഷതകളാണ്. 2024-ൽ പുറത്തിറങ്ങിയതുമുതൽ എസ്‌യുവി വിപണിയിൽ വൻ മുന്നേറ്റമാണ് എക്സ്‌യുവി 3എക്സ്ഒ കാഴ്ചവെക്കുന്നത്. വെറും 2.5 വർഷത്തിൽ താഴെ സമയത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് മഹിന്ദ്രയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന എസ്‌യുവി എന്ന നേട്ടവും എക്സ്‌യുവി 2എക്സ്ഒ സ്വന്തമാക്കി. പെട്രോൾ മാനുവലിന് 9.39 ലക്ഷം രൂപയും പെട്രോൾ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം രൂപയും ഡീസൽ മാനുവലിന് 10.59 ലക്ഷം രൂപയുമാണ് വില. എഡ്ജ് മോഡലിലെ എല്ലാ ഫീച്ചറുകൾക്കും പുറമെ, പനോരമിക് സൺറൂഫ്, റൂഫ് റെയിലുകൾ, ഇലക്ട്രിക്കലി മടക്കാവുന്ന ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ, പാസ്സീവ് കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവ എക്സ്‌യുവി 3എക്സ്ഒ റേവ്എക്സ് എഡ്ജ് (ഒ)യിലുണ്ട്. പെട്രോൾ മാനുവലിന് 9.89 ലക്ഷം രൂപയും പെട്രോൾ ഓട്ടോമാറ്റിക്കിന് 11.09 ലക്ഷം രൂപയും ഡീസൽ മാനുവലിന് 11.09 ലക്ഷം രൂപയും ഡീസൽ എഎംടിയ്ക്ക് 11.91 ലക്ഷം രൂപയുമാണ് വില. 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന റേവ് എക്സ് സീരീസിൽ പെട്രോൾ റേവ് എക്സ് (ഒ) മോഡലിൽ പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലും മഹിന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്സി ഗ്രേ എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ മൂന്ന് വകഭേദങ്ങളും ലഭ്യമാണ്.

  10.5 കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തി കെഎസ് യുഎം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3