Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധൂത് ട്രാൻസ്മിഷൻ ലിമിറ്റഡ് ഐപിഒ

1 min read

കൊച്ചി :ധൂത് ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 10 മുതൽ 12 വരെ നടക്കും. 1400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,91,37,602 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 829 രൂപ മുതൽ 871 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അർഹരായ ജീവനക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 80 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും.കുറഞ്ഞത് 17 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 17 ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ് ഇയിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ .

  മുത്തൂറ്റ് ഫിനാൻസിൽ നേതൃമാറ്റം: അലക്സാണ്ടർ ജോർജ് പുതിയ മാനേജിങ് ഡയറക്ടർ
Maintained By : Studio3