Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി ഇന്ത്യയുടെ പുതിയ ആൽഫാ 7ആർ VI ക്യാമറ

1 min read

കൊച്ചി: സോണി ഇന്ത്യ പ്രശസ്തമായ ആൽഫാ 7ആർ സീരീസിലെ ഏറ്റവും പുതിയ മോഡലായ ആൽഫാ 7ആർ VI വിപണിയിൽ അവതരിപ്പിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ഫിലിം മേക്കർമാർക്കും മികച്ച ദൃശ്യമികവും അതിവേഗ പ്രവർത്തനക്ഷമതയും നൽകുന്ന രീതിയിലാണ് ഈ ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറയോടൊപ്പം പ്രൊഫഷണൽ ഓഡിയോ റെക്കോർഡിംഗിനായി എക്സ്എൽആർ-എ4 എക്സ്എൽആർ അഡാപ്റ്ററും സോണി വിപണിയിലെത്തിച്ചിട്ടുണ്ട്. ക്യാമറയിൽ ഏകദേശം 66.8 മെഗാപിക്സൽ ബാക്ക്-ഇലുമിനേറ്റഡ് ഫുള്ളി സ്റ്റാക്ക്ഡ് എക്സ്മോർ ആർഎസ്™ സിഎംഒഎസ് സെൻസറും സോണിയുടെ ഏറ്റവും പുതിയ ബയോൺസ് എക്സ്ആർ2™ ഇമേജ് പ്രൊസസിംഗ് എഞ്ചിനുമാണുള്ളത്. ഇത് 16 സ്റ്റോപ്സ് വരെയുള്ള ഡയനാമിക് റേഞ്ച് ഉറപ്പാക്കുന്നു. ഇന്റഗ്രേറ്റഡ് എ.ഐ പ്രൊസസിംഗ് യൂണിറ്റ് ഉള്ളതിനാൽ മനുഷ്യരുടെ ശരീരഘടന തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യാനും വേഗത്തിൽ ചലിക്കുന്ന കായികരംഗങ്ങൾ പോലുള്ളവ കൃത്യമായ ഫോക്കസോടെ പകർത്താനും ഇതിന് സാധിക്കും. മുൻ മോഡലുകളേക്കാൾ 5.6 മടങ്ങ് വേഗതയേറിയ സെൻസർ റീഡ്ഔട്ട് ഉള്ളതിനാൽ ബ്ലാക്ക്ഔട്ട് ഇല്ലാതെ സെക്കൻഡിൽ 30 ഫ്രെയിമുകൾ വരെ വേഗതയിൽ തുടർച്ചയായി ചിത്രങ്ങൾ പകർത്താം. 5-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ വഴി കൈകൾ ചലിച്ചാലും ചിത്രങ്ങൾ മങ്ങാതെ വ്യക്തതയോടെ ലഭിക്കും. 8കെ 30പി റേറ്റിലും ക്രോപ്പ് ചെയ്യാതെ ഫുൾ ഫ്രെയിമിൽ 4കെ 60പി, 120പി റേറ്റിലും വീഡിയോകൾ റെക്കോർഡ് ചെയ്യാം. മികച്ച ഹീറ്റ് മാനേജ്മെന്റ് സംവിധാനം ഉള്ളതിനാൽ തടസ്സമില്ലാതെ 120 മിനിറ്റ് വരെ 8കെ വീഡിയോകൾ ചിത്രീകരിക്കാൻ സാധിക്കും. പുതിയ ഉയർന്ന ശേഷിയുള്ള എൻപി-എസ്എ100 ബാറ്ററി വഴി എൽ.സി.ഡി മോണിറ്റർ വഴി 710 ചിത്രങ്ങളും വ്യൂഫൈൻഡർ വഴി 600 ചിത്രങ്ങളും വരെ ഒറ്റ ചാർജിൽ എടുക്കാം. 4-ആക്സിസ് മൾട്ടി-ആംഗിൾ എൽ.സി.ഡി മോണിറ്ററാണ് ഇതിലുള്ളത്. എ.ഐ നിർമ്മിത ചിത്രങ്ങളിൽ നിന്നും യഥാർത്ഥ ചിത്രങ്ങളെ തിരിച്ചറിയാൻ സോണിയുടെ ‘ക്യാമറ ഓഥന്റിസിറ്റി സൊല്യൂഷൻ’ ഇതിൽ ലഭ്യമാണ്. 2026 ജൂലൈ 3 മുതൽ സോണി സെന്ററുകൾ, ഷോപ്പറ്റ്‌എസ്‌സി.കോം, ആമസോൺ എന്നിവയിലൂടെ ക്യാമറ ലഭ്യമാകും. പരിമിത കാലയളവിലേക്കുള്ള പ്രത്യേക ഓഫറിന്റെ ഭാഗമായി ക്യാമറ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,490 രൂപ വിലവരുന്ന ഒരു എൻപി-എസ്എ100 ബാറ്ററി സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ ആൽഫാ കമ്മ്യൂണിറ്റിയിൽ ക്യാമറ രജിസ്റ്റർ ചെയ്യുന്നതിലൂടെ 3 വർഷത്തെ വാറന്റിയും (2 വർഷത്തെ സ്റ്റാൻഡേർഡ് + 1 വർഷത്തെ അധിക വാറന്റി) മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നേടാം.

  വിദ്യാലയങ്ങൾ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ നൽകണം: മന്ത്രി
Maintained By : Studio3