Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് നിഫ്റ്റി50 ഈക്വൽ വെയ്റ്റ്സ് ഇൻഡക്സ് ഫണ്ട്

1 min read

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഫണ്ട് ഓഫറായ ആക്സിസ് നിഫ്റ്റി50 ഈക്വൽ വെയ്റ്റ്സ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇൻഡക്സിനെ പിന്തുടരുന്ന ഈ ഓപ്പൺ-എൻഡഡ് ഇൻഡക്സ് സ്കീം രാജ്യത്തെ മുൻനിര ബ്ലൂ-ചിപ്പ് കമ്പനികളിൽ തുല്യ പങ്കാളിത്തത്തോടെ നിക്ഷേപം നടത്താൻ നിക്ഷേപകർക്ക് അവസരമൊരുക്കുന്നു. നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ടിആർഐ ട്രാക്ക് ചെയ്യുന്ന ഒരു ഓപ്പൺ-എൻഡഡ് ഇൻഡക്സ് സ്കീമാണിത്. എൻഎഫ്ഒ കാലാവധി ജൂലൈ 03 മുതൽ ജൂലൈ 17 വരെയാണ്. കുറഞ്ഞ നിക്ഷേപ തുക 100 രൂപയും തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാവുന്നതാണ്. നന്ദിക് മല്ലിക്, രോഹിത് ഗൗതം എന്നിവരാണ് ഫണ്ട് മാനേജർമാർ. അലോട്ട്‌മെന്‍റ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുകയോ മാറ്റുകയോ ചെയ്താൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കും. 15 ദിവസത്തിന് ശേഷം എക്സിറ്റ് ലോഡ് ബാധകമല്ല. പരമ്പരാഗത നിഫ്റ്റി 50 ഇൻഡക്സിൽ വലിയ കമ്പനികൾക്ക് അവരുടെ ഉയർന്ന മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കാരണം കൂടുതൽ സ്വാധീനം ലഭിക്കുമ്പോൾ നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇൻഡക്സ് അതിലെ എല്ലാ 50 കമ്പനികൾക്കും തുല്യമായ പ്രാധാന്യം നൽകുന്നു. ഈക്വൽ വെയ്റ്റ് തന്ത്രങ്ങളോടുള്ള നിക്ഷേപകരുടെ താൽപ്പര്യം രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പാസീവ് തന്ത്രങ്ങളുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് 2019-20 കാലഘട്ടത്തിലെ ഏകദേശം 100 കോടിയിൽ നിന്നും 2025-26 ആയപ്പോഴേക്കും ഏകദേശം 10,000 കോടിയായി ഉയർന്നു. സമാനമായ റിസ്ക് സാധ്യതകളിൽ നിഫ്റ്റി 50 ടിആർഐയേക്കാൾ മികച്ച പ്രകടനം നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ടിആർഐ കാഴ്ചവെച്ചിട്ടുണ്ട്. ആക്സിസ് നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇൻഡക്സ് ഫണ്ടിലൂടെ രാജ്യത്തെ പ്രമുഖ ബ്ലൂ-ചിപ്പ് കമ്പനികളുടെ വളർച്ചയിൽ കൂടുതൽ സമഗ്രവും വൈവിധ്യത്തോടെയും പങ്കാളികളാകാൻ നിക്ഷേപകർക്ക് അവസരം നൽകുന്നു. ലളിതവും സുതാര്യവുമായ നിക്ഷേപ മാർഗ്ഗങ്ങളിലൂടെ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകർ തങ്ങളുടെ പ്രധാന പോർട്ട്‌ഫോളിയോകൾ കാര്യക്ഷമമായ പാസീവ് സൊല്യൂഷനുകളിലൂടെ മികച്ചതാക്കാൻ ആഗ്രഹിക്കുന്ന ഈ സമയത്ത് ഇത്തരം രീതികൾ ദീർഘകാലത്തേക്ക് മികച്ച മൂല്യം നൽകുമെന്ന് വിശ്വസിക്കുന്നുവെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.

  ഓള്‍കാര്‍ഗോ ഗ്ലോബല്‍ ലിസ്റ്റ് ചെയ്തു
Maintained By : Studio3