Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2173 കോടി രൂപ പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്

1 min read

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് 2173 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. 2026 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കായി പ്രഖ്യാപിച്ച ഈ ബോണസ് മുന്‍ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണു സൂചിപ്പിക്കുന്നത്. 8.74 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. മറ്റ് പങ്കാളിത്ത ഇൻഷുറൻസ് പദ്ധതികള്‍ക്ക് ഒപ്പം ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്‌മാർട്ട് വാല്യു ഇൻകം പദ്ധതി, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ശുഭ് ഫ്ളെക്സി ഇൻകം പ്ലാന്‍, ടാറ്റ എഐഎ ശുഭ് മഹാ പ്ലാന്‍, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ഡയമണ്ട് സേവിങ്സ് പ്ലാന്‍, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് വാല്യൂ ഇൻകം പ്ലാന്‍ തുടങ്ങിയവയ്ക്കും ഈ പ്രഖ്യാപിച്ച ബോണസ് ലഭ്യമാകും. ടാറ്റ എഐഎയുടെ സാമ്പത്തിക ശക്തിക്കും അച്ചടക്കത്തോടു കൂടിയ ഫണ്ട് മാനേജുമെന്‍റിനും ഉള്ള സാക്ഷ്യപത്രം കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള റെക്കോർഡ് ബോണസ്. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്‌തികള്‍ 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 18 ശതമാനം വാർഷിക വളർച്ചയോടെ 1,45,617 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ഞങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകൾക്കായി മറ്റൊരു നാഴികക്കല്ലായ ഈ റെക്കോർഡ് ബോണസ് വിതരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ടെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് അപ്പോയ്‌ന്‍റഡ് ആക്‌ചുറി ക്ഷിതിജ് ശർമ്മ പറഞ്ഞു. ടാറ്റ എഐഎയുടെ അച്ചടക്കത്തോടു കൂടിയ നിക്ഷേപ തന്ത്രങ്ങളുടേയും മികച്ച ഫണ്ട് മാനേജുമെന്‍റിന്‍റേയും പ്രതിഫലനം കൂടിയാണ് ഈ ബോണസ് പ്രഖ്യാപനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രഥമപരിഗണന നല്കണം: കേരള ട്രാവൽ മാർട്ട്
Maintained By : Studio3