Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഹരി വിപണിയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, 1.5 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി മുത്തൂറ്റ് ഫിനാന്‍സ്

1 min read

കൊച്ചി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി സ്വര്‍ണപ്പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍ നിന്ന് 25 മടങ്ങ് വര്‍ദ്ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരി വില ഇരട്ടിയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഓഹരി ഉടമകളുള്ള കമ്പനി 2012 മുതല്‍ എല്ലാ വര്‍ഷവും കൃത്യമായി ഡിവിഡന്റ് നല്‍കി വരുന്നു. ഇതുവരെ ആകെ 1200 കോടി രൂപയാണ് കമ്പനി ഡിവിഡന്റായി നല്‍കിയിരിക്കുന്നത്. ഗ്രൂപ്പിന്റെ 7,500-ലധികം വരുന്ന ബ്രാഞ്ചുകളില്‍ 70 ശതമാനവും അര്‍ദ്ധനഗര- ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലുടനീളം ഓരോ ദിവസവും 2.5 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം നല്‍കുന്നത്. 2025 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ ഏകീകൃത ലോണ്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 1.6 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. വിശ്വാസം, സത്യസന്ധത, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മുന്‍ഗണന എന്നീ മൂല്യങ്ങളിലൂന്നിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന് ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സിലെ അംഗം കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്.

  ജെഎം ഫിനാന്‍ഷ്യല്‍ മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്
Maintained By : Studio3