Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വകലാശാലയ്ക്ക് തുടക്കമായി

1 min read

കൊച്ചി: രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ്, രാമയ്യ മെഡിക്കല്‍ കോളേജ്, രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ഗോകുല എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ (മെഡിക്കല്‍), ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി അറ്റ് ആല്‍ബാനി, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കുമായി ചേര്‍ന്ന് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വകലാശാലയ്ക്ക് (ആര്‍.ഐ.എസ്.എം.) ബെഗളൂരുവില്‍ തുടക്കമിട്ടു. അടുത്ത തലമുറ എസ്.ടി.ഇ.എം. (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ്) മാനേജ്‌മെന്റ് സ്ഥാപനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സര്‍വകലാശാല ആഗോള നിലവാരങ്ങളോട് പൊരുത്തപ്പെടുന്ന വ്യവസായ ആവശ്യങ്ങളുമായി ചേര്‍ന്ന വിദ്യാഭ്യാസം നല്‍കുകയും ഗവേഷണത്തിനും പൊതു ജീവിത പ്രയോഗത്തിനും പ്രാധാന്യം നല്‍കി വിദ്യാര്‍ത്ഥികളെ അതിവേഗം മാറുന്ന ആഗോള സാഹചര്യങ്ങള്‍ക്ക് അനുസൃതമാക്കി മാറ്റുകയും ചെയ്യും. 2026 ഓഗസ്റ്റില്‍ സര്‍വകലാശാലയുടെ ആദ്യ അക്കാദമിക് സെഷന്‍ ആരംഭിക്കും. എഞ്ചിനീയറിംഗ്, ബിസിനസ്, സയന്‍സ് മേഖലകളില്‍ ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ആദ്യഘട്ടത്തില്‍ ബി.ബി.എ, എം.ബി.എ. പ്രോഗ്രാമുകളും കമ്പ്യൂട്ടര്‍ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ സയന്‍സസ് എന്നിവയില്‍ ബി.ടെക് കോഴ്‌സുകളും ആയിരിക്കും ഉണ്ടായിരിക്കുക. വ്യവസായ- അക്കാദമിക് പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഈ പാഠ്യപദ്ധതിയില്‍ പഠനം, വ്യവസായ സഹായത്തോടെയുള്ള സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്, ഇന്റേണ്‍ഷിപ്പുകള്‍, ലൈവ് പ്രോജക്ടുകള്‍, ക്യാപ്‌സ്റ്റോണ്‍ അസൈന്‍മെന്റുകള്‍ എന്നിവയിലൂടെ പ്രായോഗിക പരിചയം കൂടി ഉള്‍ക്കൊള്ളിച്ചുള്ള അക്കാദമിക് മാതൃകയാണ് പിന്തുടരുന്നത്. അതിവേഗം മാറുന്നതും ആഴത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നതുമായി ആഗോള സാഹചര്യത്തിലാണ് നാം പ്രവര്‍ത്തിക്കുന്നതെന്നും വ്യവസായങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ വേഗത്തില്‍ ഇല്ലാതാകുന്നതായും ഗോകുല എഡുക്കേഷന്‍ ഫൗണ്ടേഷന്‍ (മെഡിക്കല്‍) എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ഗുരുചരണ്‍ ഗോല്ലേര്‍ക്കേരി പറഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസ രീതികള്‍ ഇത്തരം പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ പ്രാപതമല്ല. ആര്‍.ഐ.എസ്.എം. വഴി സാങ്കേതികവിദ്യ, ബിസിനസ്, പ്രായോഗിക പഠനം എന്നിവ സംയോജിപ്പിക്കുന്ന ഒരു പരിസ്ഥിതി നിര്‍മ്മിച്ച് ഈ മാറ്റത്തെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രാധാന്യം നിര്‍ണായകമാണെങ്കിലും അടിസ്ഥാന അറിവ്, വിമര്‍ശനാത്മക ചിന്ത, പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇന്നത്തെ തൊഴില്‍ അവസരങ്ങള്‍ക്കൊപ്പം അനിശ്ചിതമായ ഭാവിയിലും വിജയിക്കാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാര്‍ത്ഥികളെ സാങ്കേതിക മാറ്റങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കും. പ്രോഗ്രാമിംഗ്, ആല്‍ഗോരിതങ്ങള്‍, ഡാറ്റ എന്നിവയിലെ ശക്തമായ അടിത്തറയോടൊപ്പം മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍, മനുഷ്യ-റോബോട്ട് ഇടപെടല്‍ തുടങ്ങിയ മേഖലകളിലും പ്രായോഗിക പരിചയം നല്‍കും. എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗ് സ്‌കൂളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എറോനോട്ടിക്കല്‍, ആസ്‌ട്രോനോട്ടിക്കല്‍ മേഖലകളില്‍ ഫ്‌ലൈറ്റ് സിസ്റ്റംസ്, സ്‌പേസ്‌ക്രാഫ്റ്റ് ഡിസൈന്‍, സാറ്റലൈറ്റ് സാങ്കേതികവിദ്യകള്‍, ബഹിരാകാശാന്വേഷണം എന്നിവ ഉള്‍ക്കൊള്ളുന്ന പാഠ്യ പദ്ധതിയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബിസിനസ് സ്‌കൂളിലൂടെ ആധുനിക സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിശകലന, മാനേജീരിയല്‍, സ്ട്രാറ്റജിക് കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ക്യാമ്പസിലെ വ്യവസായ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ ബിസിനസ് വെല്ലുവിളികളില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരവും നല്‍കും. ഇത്തരത്തില്‍ വിവിധ വിഷയങ്ങളെ ആഗോള ബന്ധവും വ്യവസായ സംയോജനവുമുള്ള പഠന പരിസരത്തില്‍ ഒന്നിപ്പിക്കുന്നതാണ് ആര്‍.ഐ.എസ്.എമ്മിനെ വ്യത്യസ്തമാക്കുന്നത്. യൂണിവേഴ്സിറ്റി അറ്റ് ആല്‍ബാനിയുമായുള്ള അറിവ്, പങ്കാളിത്തം, വിദേശ പഠന അവസരങ്ങള്‍, ഇമ്മേഴ്സീവ് പഠന രീതികള്‍, കോര്‍പ്പറേറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ ചിന്താഗതികള്‍ പ്രായോഗിക സാഹചര്യങ്ങളില്‍ പ്രയോഗിക്കാനാകും. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റുമായി പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അഭിമാനിക്കുന്നതായി യൂണിവേഴ്‌സിറ്റി അറ്റ് ആല്‍ബനിയുടെ പ്രസിഡന്റായ ഹവിദാന്‍ റോഡ്രിഗസ് പറഞ്ഞു. അധ്യാപനം, ഗവേഷണം, വ്യവസായ ആവശ്യങ്ങളോട് ചേര്‍ന്ന വിദ്യാഭ്യാസ സമീപനങ്ങള്‍ എന്നിവയിലുള്ള ഞങ്ങളുടെ സംയുക്ത വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ്, നാനോ ടെക്‌നോളജി എന്നിവ പോലുള്ള പ്രധാന മേഖലകളില്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കും. ലോകവ്യാപകമായി സജീവമായ പൗരന്മാരെ രൂപപ്പെടുത്താനുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി അറ്റ് ആല്‍ബനിക്ക്, ഇത്തരത്തിലുള്ള പങ്കാളിത്തങ്ങള്‍ വിജയത്തിനാവശ്യമായവയാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് മേഖലയായ (ഐ.ടി.ഐ.ആര്‍) ദേവനഹള്ളിക്ക് സമീപമാണ് സര്‍വകലാശാലയുടെ പ്രധാന റെസിഡന്‍ഷ്യല്‍ ക്യാമ്പസ് നിര്‍മിക്കുന്നത്. എയ്‌റോസ്‌പേസ് പാര്‍ക്ക്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, വരാനിരിക്കുന്ന ഫോക്‌സ്‌കോണ്‍ സ്ഥാപനം എന്നിവയ്ക്ക് സമീപമുള്ള ഈ സ്ഥലം എസ്.ടി.ഇ.എം. മേഖലകളില്‍ വ്യവസായിക- അക്കാദമിക് സഹകരണത്തിന് സഹായകരമാകും. 2026 ഓഗസ്റ്റില്‍ യെലഹങ്കയിലെ ട്രാന്‍സിറ്റ് ക്യാമ്പസില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുകയും 2027 സെപ്റ്റംബറോടെ പ്രധാന ക്യാമ്പസ് പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ആര്‍.ഐ.എസ്.എമ്മിലെ എല്ലാ പ്രോഗ്രാമുകളും റെസിഡന്‍ഷ്യല്‍ മാതൃകയില്‍ ആയിരിക്കും. ക്ലാസ് മുറികള്‍ക്ക് പുറത്ത് കായികം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരിപാലന പദ്ധതികള്‍, നേതൃത്വ വികസനം, സംരംഭകത്വ പിന്തുണ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വിദ്യാര്‍ത്ഥി വികസനത്തിന് ഇത് സഹായകരമാകും.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3