സിഎസ്ബി ബാങ്ക് സ്മാര്‍ട്ട് സേവ് അക്കൗണ്ട്
കൊച്ചി: കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്‍റെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിന്‍റെ ആദ്യ റീട്ടെയില്‍ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു.സേവിംഗ്സ്, കറന്‍റ്, എന്‍ആര്‍ഒ എന്നീ അക്കൗണ്ടുകളില്‍ ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നല്‍കുന്നു. ‘ഓട്ടോ-സ്വീപ്പ്’ സൗകര്യമാണ് ഈ അക്കൗണ്ടിന്‍റെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത്തരത്തില്‍ സ്വീപ്പ്-ഇന്‍ സൗകര്യത്തിലൂടെ മാറ്റുന്ന 13 മാസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. ഉപഭോക്താക്കള്‍ നേരിട്ട് ഇടപെടാതെ തന്നെ അധികമുള്ള പണം സ്ഥിരനിക്ഷേപമായി മാറുന്നതിനാല്‍ ഇതിലൂടെ മികച്ച നേട്ടം സാധ്യമാകുന്നു. ബാങ്കിന്‍റെ വിപുലമായ ഡിജിറ്റല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ കോര്‍ ബാങ്കിംഗ് സംവിധാനത്തിന്‍റെ സഹായത്തോടെ ഓട്ടോമേഷന്‍ അടിസ്ഥാനമാക്കിയ, ഉപഭോക്തൃകേന്ദ്രിത സേവനങ്ങള്‍ കൂടുതല്‍ വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിക്കും.
