1,580 കോടി രൂപയുടെ വിപുലീകരണ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്
കൊച്ചി: 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് വന്‍ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജ്വല്ലറി മേഖലയില്‍ നടക്കുന്ന ഏറ്റവും വേഗത്തിലുള്ളതും അസാധാരണവുമായ ഈ വിപുലീകരണ പദ്ധതിക്ക് 1580 കോടിയോളം രൂപയാണ് മുതല്‍ മുടക്കുന്നത്. ഇതിലൂടെ 725 ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 20 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് & ഡയണ്ട്സിന്‍റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആയി ഉയരും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും റീട്ടെയില്‍ മേഖലയുടെ വികസനത്തിനുമുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ പ്രതിബദ്ധത അതിവേഗത്തിലുള്ള ഈ വിപുലീകരണ പദ്ധതിയിലൂടെ കൂടുതല്‍ പ്രകടമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെസ്പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പ് എന്ന സ്ഥാനത്തെ ഇത് ശക്തിപ്പെടുത്തും. ആഗോള തലത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് കരുത്തു പകരുന്നത് ജനങ്ങളുടെ ആത്മവിശ്വാസവും അഭിലാഷങ്ങളും സംരംഭകത്വ മനോഭാവവുമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള റീട്ടെയില്‍ ജ്വല്ലറി അനുഭവങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ഇത് അടിവരയിടുന്നു. വിശ്വാസവും മൂല്യങ്ങളും വ്യക്തമായ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉപഭോക്താക്കളിലും ജീവനക്കാരിലും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിലും മികച്ച സ്വാധീനം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ നയിക്കുന്നത് അദ്ദേഹം പറഞ്ഞു.

Turn your traffic into cash—join our affiliate program!
Tap into a new revenue stream—become an affiliate partner!
h7dc7e