Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ റെനോ ഡസ്റ്റര്‍ വിപണിയില്‍; ടര്‍ബോ പെട്രോള്‍ മോഡലിന് 10.49 ലക്ഷം രൂപ മുതല്‍

1 min read

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച 6-സ്പീഡ് വെറ്റ്-ക്ലച്ച് ഡിസിടി അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടോ കൂടിയാണ് ലഭ്യമാകുന്നത്. ടര്‍ബോ ടിസിഇ 160 എഞ്ചിന്‍ 163 പിഎസ് കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്നു. റൈഡ്, ഹാന്‍ഡ്ലിംഗ്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് പ്രകടനം എന്നിവയില്‍ ഐഡിഐഎഡിഎ വാഹനത്തിന്‍റെ കാര്യക്ഷമത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന റോഡുകളില്‍ മികച്ച സ്ഥിരതയും യാത്രാസുഖവും ആത്മവിശ്വാസവും നല്‍കുന്ന രീതിയിലാണ് ഇതിന്‍റെ ഷാസി സജ്ജീകരിച്ചിരിക്കുന്നത്. ഡ്രൈവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. സൗകര്യപ്രദമായ സീറ്റുകളും പുറത്തെ കാഴ്ചകള്‍ തടസ്സമില്ലാതെ കാണാവുന്ന ഡിസൈനും ഇതിന്‍റെ പ്രത്യേകതയാണ്. ഗൂഗിള്‍ ഓട്ടോമോട്ടീവ് സര്‍വീസുകളിലൂടെ ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്‍റ്, ഗൂഗിള്‍ പ്ലേ തുടങ്ങിയവ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഓപ്പണ്‍ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഓതെന്‍റിക്, ഇവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഗൂഗിള്‍ ഇന്‍ബില്‍റ്റ് ആയിട്ടുള്ള ഓപ്പണ്‍ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക് പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ ഇതിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 17 എഡിഎഎസ് (അഡാസ്) ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്. വിപണിയില്‍ ടര്‍ബോ ടിസിഇ 160 പതിപ്പിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോള്‍ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്. ആര്‍-പാസ് പ്രീ-ബുക്കിംഗ് പ്രോഗ്രാമിലൂടെ മാര്‍ച്ച് 31-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കും. ഇതിനുപുറമെ റെനോ അംഗീകൃത സര്‍വീസ് സെന്‍ററുകളില്‍ കൃത്യമായ സര്‍വീസുകള്‍ ചെയ്യുന്നവര്‍ക്ക് 7 വര്‍ഷത്തെ റെനോ ഫോറെവര്‍ വാറന്‍റിയും ലളിതമായ സബ്സ്ക്രിപ്ഷന്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

  സ്വകാര്യ ഐ.ടി പാർക്കുകകളെ കൂടി കേരള ഐ.ടി ശൃംഖലയുടെ ഭാഗമാക്കുന്നു

 

1 thought on “പുതിയ റെനോ ഡസ്റ്റര്‍ വിപണിയില്‍; ടര്‍ബോ പെട്രോള്‍ മോഡലിന് 10.49 ലക്ഷം രൂപ മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3