Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഹരി വിപണി പ്രവേശനത്തിനായി എൻഎസ്ഇ

1 min read

കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരി വിപണി പ്രവേശനവുമായി (ഐപിഒ) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാർ, നിയമ സ്ഥാപനങ്ങൾ, മറ്റ് മധ്യവർത്തികൾ എന്നിവരെ തിരഞ്ഞെടുക്കുന്ന നടപടികൾ ഇന്ന് പൂർത്തിയാക്കി. എൻഎസ്ഇയുടെ ഐപിഒ കമ്മിറ്റി അംഗീകരിച്ച ചട്ടക്കൂടിന്റെയും മൂല്യനിർണ്ണയ രീതിയുടെയും അടിസ്ഥാനത്തിൽ സുതാര്യവും മത്സരബുദ്ധിയുള്ളതുമായ പ്രക്രിയയിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്), മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, നുവമ വെൽത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, അവെന്റസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ്, ആനന്ദ് രാഠി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്‌സ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇരുപത് മർച്ചന്റ് ബാങ്കർമാരെയാണ് തിരഞ്ഞെടുത്തത്. സിറിൽ അമർചന്ദ് മംഗൾദാസ്, ഖൈതാൻ ആൻഡ് കോ, ലതാം ആൻഡ് വാട്കിൻസ് എൽഎൽപി, സിഡ്‌ലി ഓസ്റ്റിൻ സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡ്, എസെഡ്ബി ആൻഡ് പാർട്‌ണേഴ്‌സ്, എസ് ആൻഡ് ആർ അസോസിയേറ്റ്‌സ്, ശർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കോ, ട്രൈലീഗൽ എന്നീ എട്ട് നിയമ സ്ഥാപനങ്ങളെയും ഇതിനായി നിശ്ചയിച്ചു. ഇവരെ കൂടാതെ എംയുഎഫ്ജി ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മകരന്ദ് എം ജോഷി ആൻഡ് കമ്പനി, മണിയൻ ആൻഡ് റാവു, ആർബിഎസ്എ അഡ്വൈസേഴ്‌സ്, കോൺസെപ്റ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ്, റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മധ്യവർത്തികളെയും തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.nseindia.com

  വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3