Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

1 min read

കൊച്ചി: സ്വര്‍ണ പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും സുസ്ഥിര ത്രൈമാസ വളര്‍ച്ചയും കൈവരിച്ചു. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 5494.58 കോടി രൂപയാണ്. സ്ഥിരമായ ബിസിനസ് വളര്‍ച്ചയെയും പ്രവര്‍ത്തന മികവിനെയുമാണിത് സൂചിപ്പിക്കുന്നത്. ഈ നേട്ടത്തിനൊപ്പമാണ് കമ്പനി വളരെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആകെ 294.83 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ ആകെ വരുമാനം 203.52 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ 27.18 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 52.16 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് നടപ്പ് വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 44.86 ശതമാനവും അറ്റാദായം 91.88 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക ഫലത്തിന്‍റെ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ച കൈവരിക്കാനായത് മെച്ചപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ നിലവാരത്തില്‍ സുസ്ഥിര ശ്രദ്ധ ചെലുത്തല്‍ എന്നിവയെയാണ് കാണിക്കുന്നത്. മുത്തൂറ്റ് എംക്രെഡിന്‍റെ സുരക്ഷിത സ്വര്‍ണ പണയ മേഖലയുടെ സ്ഥിരമായ വളര്‍ച്ചയാണിത് കാണിക്കുന്നത്.

  'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3