ഇന്‍റഗ്രിസ് മെഡ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: എവര്‍സ്റ്റോണ്‍ ക്യാപിറ്റല്‍ പിന്തുണയ്ക്കുന്ന മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ഇന്‍റഗ്രിസ് മെഡ്ടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഒരു രൂപ മുഖവിലയുള്ള 925 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 21,674,531 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 185 കോടി രൂപയുടെ പ്രീ ഐപിഒ പ്ലേസ്മെന്‍റും കമ്പനിയുടെ പരിഗണയിലുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.