ജെഎം ഫിനാന്‍ഷ്യലിന്റെ പുതിയ ഫണ്ട് ഓഫര്‍

കൊച്ചി: ജെഎം ഫിനാന്‍ഷ്യലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്‌കീം ‘ജെഎം ലാര്‍ജ് ആന്റ് മിഡ് കാപ് ഫണ്ട്’ എന്ന പേരില്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 ജൂലൈ 4 മുതല്‍ 18 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ഘടന. മികച്ച ഗുണ നിലവാരവും വളര്‍ച്ചയും കോര്‍പറേറ്റ് പശ്ചാത്തലവുമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏതു സമയവും പണമാക്കി മാറ്റാനും യഥേഷ്ടം ചേരാനും സൗകര്യമുള്ള പോര്‍ട്‌ഫോളിയോ ആണ് ഈ ഫണ്ടുകളുടേത്. വളര്‍ച്ചയ്‌ക്കൊപ്പം ഫലപ്രദമായി റിസ്‌ക് കൈകാര്യം ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്തെ മുന്‍നിര കമ്പനികളുടെ വലിപ്പവും ഭദ്രതയും ഉറപ്പു നല്‍കുന്ന ലാര്‍ജ്, മിഡ്കാപ് ഫണ്ടുകള്‍ക്ക് ആവേശകരമായ തുടക്കമാണിതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍, ഇക്വിറ്റി, സതീഷ് രാമനാഥന്‍ അഭിപ്രായപ്പെട്ടു. പുതിയ ലാര്‍ജ് ആന്റ് മിഡ്കാപ് ഫണ്ടിലൂടെ ഉയര്‍ന്ന ഗുണ നിലവാരമുള്ള ബ്ലൂചിപ് ഓഹരികളുടേയും ഉയര്‍ന്നു വരുന്ന പുതിയ കമ്പനികളുടേയും ഭദ്രതയും പ്രതിരോധ ശേഷിയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, സീനിയര്‍ ഫണ്ട് മാനേജര്‍ അസിത് ഭണ്ഡാര്‍കര്‍ പറഞ്ഞു.