November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

1 min read

കൊച്ചി: എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്‌ എക്‌സ്‌യുവി 3എക്‌സ്‌ഒ പുറത്തിറക്കി. മികച്ച പ്രകടനത്തിനും മികച്ച കാര്യക്ഷമതയ്‌ക്കും വേി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടര്‍ബോ എഞ്ചിനാണ്‌ എക്‌സ്‌യുവി 3എക്‌സോയ്‌ക്ക്‌ കരുത്തേകുന്നത്‌. എംസ്റ്റാലിയന്‍ ടിജിഡിഐ, ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 96 കിലോവാട്ട്‌ പവറും (130 പിഎസ്‌) 230 എന്‍എം ടോര്‍ക്കും, 85.8 കിലോവാട്ട്‌ പവറും (117 പിഎസ്‌) 300 എന്‍എം ടോര്‍ക്കും ഉത്‌പാദിപ്പിക്കുന്നവയാണ്‌. സ്റ്റാലിയന്‍ ടിജിഡിഐ എഞ്ചിന്‌ 4.5 സെക്കന്‍ഡില്‍ 0-60 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാനാകും. മാനുവല്‍ ട്രാന്‍സ്‌മിഷനില്‍ ഈ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമതയായ 20.1 കിലോമീറ്ററും ലഭിക്കും. 6 സ്‌പീഡ്‌ മാനുവല്‍-ഓട്ടോമാറ്റിക്‌ വകഭേദങ്ങളാണ്‌ വാഹനത്തിനുള്ളത്‌. 6 എയര്‍ബാഗുകള്‍, 4 ഡിസ്‌ക്‌ ബ്രേക്കുകള്‍, സീറ്റ്‌ ബെല്‍റ്റ്‌ റിമൈന്‍ഡര്‍, കുട്ടികളുടെ സുരക്ഷയ്‌ക്കായി പാസഞ്ചര്‍ എയര്‍ബാഗ്‌ ഓണ്‍/ഓഫ്‌ സംവിധാനം, ടോപ്പ്‌-ടെതര്‍ ഉള്ള ഐഎസ്‌ഒ-എഫ്‌ഐഎക്‌സ്‌ ചൈല്‍ഡ്‌ സീറ്റുകള്‍ എന്നിവയോടെയാണ്‌ എക്‌സ്‌യുവി 3എക്‌സ്‌ഒ എത്തുന്നത്‌. സെഗ്മെന്റില്‍ ആദ്യമായി അഡാസ്‌ ലെവല്‍ 2 സംവിധാനവും ഈ വാഹനത്തിലുണ്ട്. ആഗോള വിപണി ലക്ഷ്യമിട്ട്‌ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്‌ മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ രൂപകല്‍പ്പന ചെയ്‌തതും വികസിപ്പിച്ചതും. 2024 മെയ്‌ 15 മുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനായും എക്‌സ്‌യുവി 3എക്‌സ്‌ഒ ബുക്ക്‌ ചെയ്യാം. 2024 മെയ്‌ 26 മുതലാണ്‌ വാഹനത്തിന്റെ ഡെലിവറി. 7.49 ലക്ഷം രൂപ (എക്‌സ്‌ ഷോറൂം) മുതലാണ്‌ വില ആരംഭിക്കുന്നത്‌. എറ്റവും ഉയര്‍ന്ന വകഭേദത്തിന്‌ 15.49 ലക്ഷം രൂപയുമാണ്‌ എക്‌സ്‌-ഷോറൂം വില. ഓട്ടോമാറ്റിക്‌ വകഭേദത്തിന്റെ വില 9.99 ലക്ഷത്തില്‍ ആരംഭിക്കും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3