എൽ.കെ. അദ്വാനിയുടെ അനുഗ്രഹം തേടി രാജീവ് ചന്ദ്രശേഖർ
1 min read
ന്യൂ ഡൽഹി: രാജ്യം ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ച എൽ.കെ. അദ്വാനിയുടെ അനുഗ്രഹാശിസ്സുകൾ തേടി അദ്ദേഹത്തെ സന്ദർശിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പൊതുജീവിതത്തിന് ഉത്തമ മാതൃകയായ അദ്വാനിജിയുടെ ദർശനം ഞാനുൾപ്പെടെ പൊതുജീവിതത്തിലെ പലർക്കും പ്രചോദനമാണ്. “ദീർഘനാളായി അദ്ദേഹത്തിൻ്റെ വാത്സല്യവും അനുഗ്രഹവും ലഭിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെ”ന്ന് അദ്ദേഹം എക്സിൽ കുറിച്ചു.