ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവൽ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന്
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ സംരംഭക യുവതയുടെ മുന്നില്‍ അവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറക്കും. നിലവിലുള്ള പലതിനേയും കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. തിരുവനന്തപുരം ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു.
15000 ത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകുക. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്‍റെ ലക്ഷ്യങ്ങളാണ്. പുതിയ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്.
മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്കും. നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കടലിനു സമീപമായി ഒരുക്കിയിരിക്കുന്ന ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ സംരംഭകര്‍, വെഞ്ച്വര്‍ നിക്ഷേപകര്‍, പുതിയ സാങ്കേതികവിദ്യകള്‍ക്കായെത്തുന്ന നിക്ഷേപകര്‍, മാര്‍ഗനിര്‍ദേശകര്‍, സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ സുഗമമാക്കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023 ലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നുവെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ലോകമെമ്പാടുമുള്ള സംരംഭകത്വ അവസരങ്ങള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കാനും ഹഡില്‍ ഗ്ലോബല്‍ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അതിവേഗം വളരുന്ന ടെക് ലോകത്തില്‍ മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് ലോകമെമ്പാടുമുള്ള സാങ്കേതിക- വ്യാവസായിക പ്രമുഖരുമായി സംവദിക്കാനുമുള്ള പ്ലാറ്റ് ഫോമാണ് ഹഡില്‍ ഗ്ലോബലെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ശശി തരൂര്‍ എം.പി, കേരള ഗവണ്‍മെന്‍റ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍, ബെംഗളുരുവിലെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കോണ്‍സുലേറ്റ് ജനറല്‍ അച്ചിം ബര്‍കാര്‍ട്ട്, കോണ്‍സല്‍ ജനറല്‍ ഹാന്‍സ്-ജോര്‍ഗ് ഹോര്‍ട്നാഗല്‍, അഡ്വാന്‍റേജ് ഓസ്ട്രിയയുടെ കൊമേഴ്സ്യല്‍ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ കാഞ്ചി അറോറ, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കോണ്‍സുലേറ്റ് ജനറല്‍ വി. അനന്ത നാഗേശ്വരന്‍, ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്; അജയ് ചൗധരി, എച്ച്സിഎല്‍ സഹസ്ഥാപകന്‍ ഡോ. രവി അറോറ, ഇടി പ്രൈം എക്സിക്യൂട്ടീവ് എഡിറ്റര്‍ മനു പി. ടോംസ്, സികെ ബിര്‍ള ഗ്രൂപ്പ് സിഎംഒ ദീപാലി നായര്‍, ആര്‍ത സ്കൂള്‍ ഓഫ് എന്‍റര്‍പ്രണര്‍ഷിപ്പ് സഹസ്ഥാപകന്‍ ഹരി ടി.എന്‍, കുക്കു എഫ്എമ്മിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ലാല്‍ ചന്ദ് ബിസു, ഗ്രോത്ത്സ്റ്റോറി ഡോട്ട് ഇന്‍ സംരംഭകന്‍ ഗണേഷ് കൃഷ്ണന്‍, ട്രാന്‍സിഷന്‍ വിസിയുടെ സഹസ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ റൈയാന്‍ ഷിങ്കതി, ട്രാക്സേഷന്‍ സഹസ്ഥാപകന്‍ അഭിഷേക് ഗോയല്‍, ഗൂഗിള്‍ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് സ്നേഹ റേച്ചല്‍ മാത്യു തുടങ്ങിയവര്‍ മുഖ്യപ്രഭാഷകരാകും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാഡമിക് വിദഗ്ധര്‍ക്കും സംരംഭകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. സ്റ്റാര്‍ട്ടപ്പ് എക്സ്പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്പശാലകള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ തുടങ്ങിയവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്‍റെ സവിശേഷതകളാണ്.
മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങള്‍, 150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ അന്തര്‍ദേശീയ സ്റ്റാര്‍ട്ടപ്പ് ഉല്പന്ന പ്രദര്‍ശനങ്ങള്‍, ഡീപ്ടെക് ലീഡര്‍ഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസിലാക്കാന്‍ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ്, മെന്‍റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബല്‍ 2023 ന്‍റെ സവിശേഷതയാണ്. കോര്‍പ്പറേറ്റുകള്‍/നിക്ഷേപകരുടെ സ്റ്റാര്‍ട്ടപ്പ് എക്സ്പോ, മാസ്റ്റര്‍ക്ലാസ്, വര്‍ക്ക്ഷോപ്പുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, 100 നിക്ഷേപകരുമായി നിക്ഷേപക ഓപ്പണ്‍ പിച്ചുകള്‍, പാന്‍ ഇന്ത്യ സ്റ്റേറ്റ് സഹകരണ ചര്‍ച്ചകളും പ്രഖ്യാപനങ്ങളും, ഫണ്ടിംഗും ബിസിനസ് പ്രഖ്യാപനങ്ങളും, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ എന്നിവയും പരിപാടിയില്‍ ഉണ്ടായിരിക്കും.
രാജ്യത്തെ 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓഹരി ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിംഗ് അവസരങ്ങള്‍ക്കായി അവരുമായി ബന്ധപ്പെടാനും എക്സ്പോ അവസരമൊരുക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വെഞ്ച്വര്‍ ഫണ്ട് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. കോര്‍പ്പറേറ്റുകള്‍/നിക്ഷേപകരുടെ സ്റ്റാര്‍ട്ടപ്പ് എക്സ്പോ, മാസ്റ്റര്‍ക്ലാസ്, വര്‍ക്ക് ഷോപ്പുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, 100 നിക്ഷേപകരുമായി നിക്ഷേപക ഓപ്പണ്‍ പിച്ചുകള്‍, പാന്‍ ഇന്ത്യ സ്റ്റേറ്റ് സഹകരണ ചര്‍ച്ചകളും പ്രഖ്യാപനങ്ങളും, ഫണ്ടിംഗും ബിസിനസ് പ്രഖ്യാപനങ്ങളും, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ എന്നിവയും പരിപാടിയില്‍ ഉണ്ടായിരിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി മനസിലാക്കാനും ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനും വേദിയൊരുക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യ സെഷനുകള്‍ക്ക് പുറമെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍, അന്താരാഷ്ട്ര എംബസികളുമായുള്ള പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഉണ്ടാകും. പുതിയ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ -ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭകര്‍ക്ക് പങ്കെടുക്കാം.
രാജ്യത്തെ 20ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ഓഹരി ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിംഗ് അവസരങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനും അഞ്ചാം പതിപ്പിലെ എക്സ്പോ അവസരമൊരുക്കും. കോണ്‍ക്ലേവില്‍ മുഖ്യ സെഷനുകള്‍ക്ക് പുറമെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍, അന്താരാഷ്ട്ര എംബസികളുമായുള്ള പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഉണ്ടാകും. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: https://huddleglobal.co.in/.