ഉപഭോക്തൃ വില നാണയപ്പെരുപ്പവും മൊത്ത വില നാണയപ്പെരുപ്പവും യഥാക്രമം 2022 ഡിസംബറിൽ 5.7% ആയും 5.0% ആയും കുറഞ്ഞു
ഉപഭോക്തൃ വിലക്കയറ്റം: (സി പി ഐ)
2022-ൽ ഇന്ത്യയിലെ ഉപഭോക്തൃ വിലക്കയറ്റം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയി എന്ന് സർവേ പറയുന്നു. 2022 ഏപ്രിൽ വരെ 7.8 ശതമാനമായി ഉയർന്ന ഘട്ടം, തുടർന്ന് 2022 ഓഗസ്റ്റ് വരെ ഏകദേശം 7.0 ശതമാനമായും 2022 ഡിസംബറിൽ ഏകദേശം 5.7 ശതമാനമായും കുറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ അനന്തരഫലവും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അമിതമായ ചൂട് കാരണം വിളവെടുപ്പിൽ ഉണ്ടായ കുറവുമാണ് മുമ്പുണ്ടായ വർധനയ്ക്ക് കാരണം. വേനൽക്കാലത്ത് അമിതമായ ചൂടും അതിനുശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അസന്തുലിതമായ മഴയും കാർഷിക മേഖലയെ ബാധിച്ചു. വിതരണം കുറയുകയും ചില പ്രധാന ഉൽപ്പന്നങ്ങളുടെ വില ഉയരുകയും ചെയ്തു.
ഇന്ത്യാ ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും (ആർ ബി ഐ) വേഗത്തിലുള്ളതും മതിയായതുമായ നടപടികൾ പണപ്പെരുപ്പത്തിന്റെ വർദ്ധന നിയന്ത്രിക്കുകയും സെൻട്രൽ ബാങ്കിന്റെ നിയന്ത്രിത പരിധിക്കുള്ളിൽ കൊണ്ടുവരികയും ചെയ്തു. നല്ല കാലവർഷം മതിയായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ സഹായിച്ചു.
മൊത്തവില പണപ്പെരുപ്പം: (ഡബ്ല്യു പി ഐ)
കോവിഡ് – 19 കാലഘട്ടത്തിൽ ഡബ്ല്യു പി ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം താഴ്ന്ന നിലയിലായിരുന്നുവെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തിൽ ഇത് വേഗത കൈവരിക്കാൻ തുടങ്ങിയെന്നും സർവേ സൂചിപ്പിക്കുന്നു. അവശ്യ വസ്തുക്കളുടെ സ്വതന്ത്രമായ നീക്കത്തിനൊപ്പം ആഗോള വിതരണ ശൃംഖലകളെ മോശമാക്കിയതിനാൽ റഷ്യ-യുക്രൈൻ സംഘർഷം ഭാരം കൂടുതൽ വഷളാക്കി. തൽഫലമായി, മൊത്ത പണപ്പെരുപ്പ നിരക്ക് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 13.0 ശതമാനമായി ഉയർന്നു. ഡബ്ല്യു പി ഐ 2022 മേയിലെ 16.6 ശതമാനത്തിൽ നിന്ന് 2022 സെപ്റ്റംബറിൽ 10.6 ശതമാനമായും 2022 ഡിസംബറിൽ 5.0 ശതമാനമായും കുറഞ്ഞു.
ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില ഉയരുന്നതിന്റെ താൽക്കാലിക പ്രഭാവം ആഭ്യന്തര വിലയിലും പ്രതിഫലിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിച്ചു, അതുവഴി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ ഉയർന്ന വിലയിലേക്ക് നയിച്ചു.
ഡബ്ല്യു പി ഐ, സി പിഐ ട്രെൻഡുകൾ:
താരതമ്യേന ഉയർന്ന മൊത്തവില സൂചിക (ഡബ്ല്യു പി ഐ) പണപ്പെരുപ്പവും താഴ്ന്ന ഉപഭോക്തൃ വില സൂചിക (സി പി ഐ) പണപ്പെരുപ്പവും തമ്മിലുള്ള വ്യത്യാസം 2022 മെയ് മാസത്തിൽ വർദ്ധിച്ചുവെന്ന് സർവേ പറയുന്നു. എന്നിരുന്നാലും, പണപ്പെരുപ്പത്തിന്റെ രണ്ട് അളവുകൾ തമ്മിലുള്ള അന്തരം അതിനുശേഷം കുറഞ്ഞു. ഇത് സംയോജനത്തിനുള്ള പ്രവണത പ്രകടമാക്കുന്നു.