ബജാജ് ഓട്ടോയ്ക്ക് അറ്റാദായത്തില്‍ 30% വര്‍ധന
ഇരുചക്രവാഹന കമ്പനിയായ ബജാജ് ഓട്ടോ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 1,716.26 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,322.4 കോടി രൂപയായിരുന്നു. 29.7 ശതമാനം വര്‍ധനയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായത്. വില്‍പ്പന അളവില്‍ 9 ശതമാനം വര്‍ധന ഉണ്ടായതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്.