Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ഒടിടി പ്ലാറ്റ്ഫോം ‘ആക്ഷന്‍’ ചിങ്ങം 1ന്

കൊച്ചി: മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി എത്തുകയാണ്. വലിയ മുതല്‍മുടക്കില്‍ ‘ആക്ഷന്‍’ എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം മികച്ച സാങ്കേതിക മികവില്‍ കാഴ്ചക്കാര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തിനു പുറമേ, ഹിന്ദിയിലെയും തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെയും പുതിയതും പഴയതുമായ സിനിമകള്‍ ലഭ്യമാക്കും. കൂടാതെ മികച്ച വെബ് സീരിസുകളും ഉണ്ടായിരിക്കും.

വേഗതയേറിയ ഡൗണ്‍ലോഡിങ് സിസ്റ്റത്തിലൂടെ ആന്‍ഡ്രോയ്ഡ്, ഐഓഎസ്, സ്മാര്‍ട്ട് ടിവി, ആപ്പിള്‍ ടിവി എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ഡബ്ല്യു.ജി.എന്‍ എന്ന ഐടി കമ്പനി ആണ് ആക്ഷന്‍ ഒ ടി ടി യുടെ സാരഥികള്‍.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ആക്ഷന്‍ ടിവിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്‍റും ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് നേരിട്ട് അപ്പോള്‍തന്നെ അറിയാനാകും എന്നതും പ്രത്യേകതയാണ്. ആക്ഷന്‍ ഒടിടിയിലൂടെ സിനിമകള്‍, വെബ് സീരീസുകള്‍ എന്നിവ റിലീസ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് 9656744858 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി മാനേജിങ് ഡയറക്റ്റര്‍ വിജീഷ്പിള്ള അറിയിച്ചു.

Maintained By : Studio3