November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണ്‍ : ഉയര്‍ന്ന ടിപിആര്‍ ഉള്ളയിടങ്ങളില്‍ കടുത്ത നിയന്ത്രണം

1 min read

പൊതുവായ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം കുറയാത്ത സാഹചര്യങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കല്‍ വരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. നേരത്തേ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ക്കായിരുന്നു കടുത്ത നിയന്ത്രണം.

8 ശതമാനത്തിന് താഴെ ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ ഇളവുകള്‍ നല്‍കുന്നതിനാണ് കഴിഞ്ഞ ആഴ്ചയിലെ തീരുമാനം ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോഴത് 6 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറിയിലും 18 മുതല്‍ മുകളിലേക്ക് ഡി കാറ്റഗറിയിലും എന്ന നിലയില്‍ മേഖലകളായി തിരിച്ചാണ് അടുത്ത ഒരാഴ്ച കാലയളവില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഇന്നലത്തെ കണക്ക് പ്രകാരം ടിപിആര്‍ 8ന് താഴെയുള്ള 313 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ടിപിആര്‍ 8നും 16നും ഇടയില്‍ 545ഉം ടിപിആര്‍ 16നും 24നും ഇടയില്‍ 152ഉം ടിപിആര്‍ 24ന് മുകളിലുള്ള 24ഉം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്.

തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് ടിപിആര്‍ ആറ് ശതമാനത്തിന് താഴെയുള്ളത് 165 പ്രദേശങ്ങളിലാണ്. ടിപിആര്‍ 6നും 12നും ഇടയില്‍ 473 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങളുണ്ട്. 80 ഇടത്ത് ടിപിആര്‍ 18 ശതമാനത്തിന് മുകളിലാണ്. അടുത്ത ഒരാഴ്ച കാലത്തേക്ക് ഇതിന്‍റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് ഉണ്ടാകുക.
ടിപിആര്‍ ക്രമാനുഗതമായി കുറയ്ക്കാനാകണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിരക്ക് 10 ശതമാനത്തിന് താഴെ എത്തിയ ശേഷം മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത് എങ്കിലും ഇത് വൈകിയ സാഹചര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കഴിഞ്ഞ ദിവസം ടിപിആര്‍ 10 ശതമാനത്തിന് താഴെ എത്തിയെങ്കിലും ഇന്നലെ വീണ്ടും ഇത് 11 ആയി. കഴിഞ്ഞ എതാനും ദിവസങ്ങളായി 10നും 11നും ഇടയിലാണ് ടിപിആര്‍. 13,550 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കിടയിലെ ഉയര്‍ന്ന എണ്ണമാണിത്. ഇതു കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ചികിത്സയിലായിരുന്ന 10,283 പേര്‍ ഇന്നലെ രോഗമുക്തി നേടി.

കോവിഡ് തരംഗം പെട്ടെന്നുയര്‍ന്ന് ആശങ്ക വിതയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കേരളത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതുക്കെ രോഗവ്യാപനം കുറയുന്ന സാഹചര്യമാണ് കേരളത്തിലുണ്ടാകുക. അതിനാല്‍ അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3