കോവിഡ് 19 : മൊഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി
1 min readഇന്ത്യയില്‍ ഉപയോഗ അനുമതി ലഭിക്കുന്ന നാലാമത്തെ കൊറോണ വാക്സിന്‍ ആണിത്
ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയായ മോഡേണയുടെ കോവിഡ് -19 വാക്സിന് ഇന്ത്യന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച എമര്‍ജന്‍സി യൂസ് അംഗീകാരം (ഇയുഎ) നല്‍കി. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിന്‍ ആണിത്. ‘അന്താരാഷ്ട്ര തലത്തില്‍ വികസിപ്പിച്ച ആദ്യത്തെ വാക്സിന്‍ മോഡേണയ്ക്ക് പുതുതായി അനുമതി നല്‍കിയിട്ടുണ്ട്. ഈ പഅനുമതി നിയന്ത്രിത ഉപയോഗത്തിനുള്ളതാണ്,’ നിതി ആയോഗിന്‍റെ ആഗോഗ്യ വിഭാഗത്തിലുള്ള . വി കെ പോള്‍ പറഞ്ഞു.
കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക്, മോഡേണ എന്നീ നാല് വാക്സിനുകള്‍ ഇപ്പോള്‍ ഉണ്ട്. ഫൈസറുമായുള്ള കരാര്‍ ഉടന്‍ അന്തിമമാക്കുമെന്നും പോള്‍ പറയുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ കോവിഡ് -19 വാക്സിന്‍റെ നിശ്ചിത ഡോസുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ അധികൃതരെ സമീപിക്കുകയും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ (സിഡിസ്കോ) അനുമതി തേടുകയും ചെയ്തിരുന്നു.
മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്ക് രാജ്യത്തെ അടിയന്തര ഉപയോഗത്തിനായി മോഡേണയുടെ കോവിഡ് -19 വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയിലെ മയക്കുമരുന്ന് റെഗുലേറ്റര്‍ ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 15, ജൂണ്‍ 1 തീയതികളിലെ ഡിസിജിഐ നോട്ടീസുകള്‍ പരാമര്‍ശിച്ച് മോഡേണയുടെ കോവിഡ് -19 വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടി സിപ്ല ഒരു അപേക്ഷ നല്‍കിയിരുന്നു. യുഎസ്എഫ്ഡിഎ അംഗീകാരമുള്ള വാക്സിന്‍ എന്ന നിലയില്‍ വിപുലമായ ക്ലിനിക്കല്‍ ട്രയല്‍ ഇല്ലാതെ തന്നെ ഇത് ഗുണഭോക്താക്കളില്‍ എത്തിക്കാം. പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുമുമ്പ് വാക്സിനുകളുടെ ആദ്യ 100 ഗുണഭോക്താക്കളുടെ സുരക്ഷാ ഡാറ്റയുടെ വിലയിരുത്തല്‍ സമര്‍പ്പിക്കുമെന്നിം സിപ്ല അറിയിച്ചു.
രാജ്യത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം രണ്ടാം പകുതിയോടു കൂടി ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ഡിസംബറോടു കൂടി വാക്സിനേഷന്‍ ഏറക്കുറേ പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് പ്രായ വേര്‍തിരിവുകളില്ലാതെ വാക്സിന്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.