Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗാല്‍വാന്‍ ഏറ്റമുട്ടലിനുശേഷം 43ശതമാനംപേര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടില്ല

1 min read

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഒരുവര്‍ഷത്തിനുശേഷം കുറഞ്ഞത് 43 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും കഴിഞ്ഞ വര്‍ഷം ഒരു ‘മെയ്ഡ് ഇന്‍ ചൈന ഉല്‍പ്പന്നം’ പോലും വാങ്ങിയിട്ടില്ലെന്ന് ഒരു പുതിയ സര്‍വേ വെളിപ്പെടുത്തി. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഉപഭോക്താക്കള്‍ ഒന്നോ രണ്ടോ ചൈനീസ് നിര്‍മിത വസ്തുക്കള്‍ മാത്രമാണ് വാങ്ങിയതെന്നും എട്ട് ശതമാനം മൂന്ന് മുതല്‍ അഞ്ച് വരെ വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, 4 ശതമാനം ഉപഭോക്താക്കള്‍ അഞ്ച് മുതല്‍ പത്ത് വരെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി, 3 ശതമാനം പേര്‍ 10-15 വാങ്ങി, ഒരു ശതമാനം പേര്‍ 20 ലധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും ഒരു ശതമാനം 15-20 ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ശതമാനം ഉപഭോക്താക്കള്‍ക്ക് അഭിപ്രായമില്ലായിരുന്നു.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

മൊത്തം സര്‍വേയില്‍ ഇന്ത്യയിലെ 281 ജില്ലകളിലായി 17,800 പ്രതികരണങ്ങള്‍ ലഭിച്ചു. ആകെ പ്രതികരിച്ചവരില്‍ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമാണ്. നാല്‍പ്പത്തിനാല് ശതമാനം പേര്‍ ടയര്‍ 1 നഗരങ്ങളില്‍ നിന്നും 31 ശതമാനം പേര്‍ ടയര്‍ 2 ല്‍ നിന്നും 25 ശതമാനം പേര്‍ ടയര്‍ 3, 4, ഗ്രാമീണ ജില്ലകളില്‍ നിന്നുമുള്ളവരാണ്.ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങിയവരില്‍ 60 ശതമാനം പേര്‍ ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രമാണ് വാങ്ങിയതെന്നും 14 ശതമാനം പേര്‍ മൂന്നോ നാലോ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും 7 ശതമാനം പേര്‍ അഞ്ച് മുതല്‍ പത്ത് വരെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും 2 ശതമാനം പേര്‍ 10-15 വരെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം എന്തുകൊണ്ടാണ് അവര്‍ ‘മെയ്ഡ് ഇന്‍ ചൈന’ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍, 70 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് ഉല്‍പ്പന്നങ്ങള്‍ പണത്തിന് മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്നാണ്.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

2020 നവംബറിലെ ഉത്സവ സീസണില്‍ നടത്തിയ ഒരു ലോക്കല്‍ സര്‍ക്കിള്‍ സര്‍വേയില്‍ 71 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും ചൈനീസ് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ വാങ്ങുന്നില്ലെന്നും അവയില്‍ പലതും കുറഞ്ഞ വിലയില്‍ കുടുങ്ങിയതായും കണ്ടെത്തി. ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയിട്ട് ഒരു വര്‍ഷമായി, അതിനുശേഷം പ്രധാനമന്ത്രി രേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി ‘മെയ്ഡ് ഇന്‍ ചൈന’ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുകയും ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയ്ക്ക് ആഹ്വാനം നല്‍കുകയും അതിനനുസരിച്ചുള്ള നടപടികള്‍സ്വീകരിക്കുകയും ചെയ്തു. കൂടാതെ നൂറിലധികം ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചെയ്തു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി
Maintained By : Studio3