January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേലില്‍ ബെന്നറ്റ് പുതിയ പ്രധാനമന്ത്രി

1 min read

നെതന്യാഹുവിനു നന്ദി പറഞ്ഞും ബെന്നറ്റിനെ സ്വാഗതം ചെയ്തും മോദി

ടെല്‍അവീവ്: വലതുപക്ഷ യാമിന (യുണൈറ്റഡ് റൈറ്റ്) പാര്‍ട്ടിയുടെ നേതാവായ നഫ്താലി ബെന്നറ്റ് പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രിയായി. ഇതോടെ 12 വര്‍ഷത്തെ റെക്കോര്‍ഡ് ഭരണത്തിന് ശേഷം ബെഞ്ചമിന്‍ നെതന്യാഹു പ്രതിപക്ഷ നിരയിലേക്ക് നീങ്ങി. ബെന്നറ്റിന്‍റെയും യെയര്‍ ലാപിഡിന്‍റെയും നേതൃത്വത്തിലാണ് പുതിയ സഖ്യകക്ഷിരൂപീകരിച്ചത്. പുതിയ സഖ്യ സര്‍ക്കാരിനെ ഇസ്രയേല്‍ പാര്‍ലമെന്‍റ് വിശ്വാസ വോട്ടെടുപ്പില്‍ അംഗീകരിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ 120 അംഗ ചേംബറിലെ 60 സഭാംഗങ്ങള്‍ പുതിയ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 59 പേര്‍ എതിര്‍ത്തു. പുതിയ ഭരണ സഖ്യത്തിലെ 27 പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

കരാര്‍ പ്രകാരം പ്രധാനമന്ത്രിപദം രണ്ടുവര്‍ഷം വീതം ബെന്നറ്റും ലാപിഡും വഹിക്കും. ഇപ്പോള്‍ വിദേശകാര്യമന്ത്രിയായി ലാപിഡ് പ്രവര്‍ത്തിക്കും.യെഷ് ആറ്റിഡാണ് പുതിയ സ്പീക്കര്‍. ഇസ്രയേലിലെ ഭരണ സഖ്യത്തില്‍ അറബ് വിഭാഗമായ ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടി ഉള്‍പ്പെടെ എട്ട് പാര്‍ട്ടികളാണ് ഉള്ളത്. ആദ്യമായാണ് ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തിന്‍റെ ഭാഗമാകുന്നത്. നെതന്യാഹുവിന്‍റെ ഭരണത്തിന്‍റെ അന്ത്യം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ഇസ്രയേലികള്‍ ഞായറാഴ്ച രാത്രി സെന്‍ട്രല്‍ ടെല്‍ അവീവിലെ റാബിന്‍ സ്ക്വയറില്‍ തടിച്ചുകൂടി. പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് ഇസ്രയേലിയിലെ ഒരു രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് അവിടെ നടന്നത്.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

അതേസമയം ഇന്ത്യ-ഇസ്രയേല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് നല്‍കിയ സമഗ്രസംഭാവകള്‍ക്ക് ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. നെതന്യാഹുവിനെ പുറത്താക്കുകയും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ നഫ്താലി ബെന്നറ്റിനെ ഇസ്രായേലില്‍ അധികാരത്തിലെത്തിക്കുകയും ചെയ്ത ഒരു മണിക്കൂറിന് ശേഷമുള്ള ട്വീറ്റില്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തിയതിന് മോദി വ്യക്തിപരമായും നന്ദിയര്‍പ്പിച്ചു. മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി മോദി പുതിയ പ്രധാനമന്ത്രി ബെന്നറ്റിനെ അഭിനന്ദിച്ചു. അടുത്ത വര്‍ഷം ഇരുരാജ്യങ്ങളം പരസ്പരം നയതന്ത്രബന്ധം ആരംഭിച്ചിതിനുശേഷം മുപ്പുതുവര്‍ഷം ആഘോഷിക്കുകയാണ്. ആ സാഹചര്യത്തില്‍ കൂടിക്കാഴ്ച നടത്താനും തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായാണ് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. അതേ സന്ദേശങ്ങള്‍ ഹീബ്രു ഭാഷയിലും അദ്ദേഹം ട്വീറ്റ് ചെയ്തു.

  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ

നെതന്യാഹു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യയും ഇസ്രയേലും കൂടുതല്‍ അടുത്തതും സഹകരണം ശക്തമാക്കിയതും. 2014 ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിനുശേഷം ഈ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടു. 2017 ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ഈ സമയത്ത് ഈ ബന്ധം തന്ത്രപരമായ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. നെതന്യാഹു 2018 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു.

ഗവേഷണ-വികസന നവീകരണം, ജലം, കൃഷി, ബഹിരാകാശം, സൈബര്‍ സുരക്ഷ, എണ്ണ, വാതക സഹകരണം, ഫിലിം കോ-പ്രൊഡക്ഷന്‍, എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും പങ്കാളികളായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര വ്യാപാരം 2018-19ല്‍ 5.65 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (പ്രതിരോധം ഒഴികെ).ഏഷ്യയിലെ ഇസ്രയേലിന്‍റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ആഗോളതലത്തില്‍ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. അടുത്ത കാലത്തായി, വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന പ്രകാരം, ഉഭയകക്ഷി വ്യാപാരം ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രികള്‍ച്ചര്‍, ഐടി, ടെലികോം, ആഭ്യന്തര സുരക്ഷ തുടങ്ങി നിരവധി മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെട്ടു. വിലയേറിയ കല്ലുകളും ലോഹങ്ങളും രാസവസ്തുക്കളും ധാതു ഉല്‍പന്നങ്ങളും അടിസ്ഥാന ലോഹങ്ങളും യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും ഇസ്രായേലില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തുക്കളാണ്.

  വിദ്യ വയേഴ്‌സ് ഐപിഒ

നിര്‍ണായക പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മില്‍ പതിവായി സഹകരണം വര്‍ധിപ്പിക്കുന്നു. ഭീകരവാദത്തിനെതിരായ സംയുക്ത പ്രവര്‍ത്തക സംഘം ഉള്‍പ്പെടെയുള്ള സുരക്ഷാ വിഷയങ്ങളില്‍ സഹകരണം ശക്തമാണ്. 2015 മുതല്‍ ഐപിഎസ് ട്രെയിനികള്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം അവസാനിക്കുമ്പോള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിദേശ എക്സ്പോഷര്‍ പരിശീലനത്തിനായി എല്ലാ വര്‍ഷവും ഇസ്രയേല്‍ നാഷണല്‍ പോലീസ് അക്കാദമി സന്ദര്‍ശിക്കുന്നുണ്ട്.

Maintained By : Studio3