സോണി ബ്രാവിയ 55എക്‌സ്90ജെ വിപണിയില്‍
55 ഇഞ്ച് മോഡലിന് 1,39,990 രൂപയാണ് വില
ന്യൂഡെല്‍ഹി: ‘സോണി ബ്രാവിയ 55എക്‌സ്90ജെ’ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ എല്‍ഇഡി ടെലിവിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 55 ഇഞ്ച് മോഡലിന് 1,39,990 രൂപയാണ് വില. സോണി സെന്ററുകള്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍, ഇ കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. എക്‌സ്90ജെ സീരീസില്‍ 65 ഇഞ്ച്, 75 ഇഞ്ച് വേരിയന്റുകള്‍ വൈകാതെ അവതരിപ്പിക്കുമെന്ന് സോണി ഇന്ത്യ അറിയിച്ചു. സോണിയുടെ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിതരണ ശൃംഖലകളില്‍ ടിവി ലഭ്യമാണ്. സോണി ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 1,32,990 രൂപയാണ് വില കാണിക്കുന്നത്. സോണി എക്‌സ്90എച്ച് സീരീസിന്റെ പിന്‍ഗാമിയാണ് പുതിയ ടിവി.
സോണിയുടെ ട്രൈലൂമിനസ് സാങ്കേതികവിദ്യ സഹിതം 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്‌സല്‍) എല്‍ഇഡി ടിവിയാണ് സോണി ബ്രാവിയ 55എക്‌സ്90ജെ. ക്യുഎല്‍ഇഡി ടെലിവിഷനുകളില്‍ ഉപയോഗിക്കുന്ന ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയ്ക്ക് സമാനമാണിത്. എച്ച്എല്‍ജി, എച്ച്ഡിആര്‍10, ഡോള്‍ബി വിഷന്‍ ഫോര്‍മാറ്റുകള്‍ സഹിതം എച്ച്ഡിആര്‍ സപ്പോര്‍ട്ട് നല്‍കി. ശബ്ദവുമായി ബന്ധപ്പെട്ട് ഡോള്‍ബി ഓഡിയോ, ഡോള്‍ബി ആറ്റ്‌മോസ് എന്നിവ ഫീച്ചറുകളാണ്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ്, എച്ച്ഡിഎംഐ 2.1, 120 ഹെര്‍ട്‌സ് പരമാവധി റിഫ്രെഷ് നിരക്ക്, അള്‍ട്രാ എച്ച്ഡി റെസലൂഷന്‍, ഓട്ടോ ലോ ലേറ്റന്‍സി മോഡ്, വേരിയബിള്‍ റിഫ്രെഷ് റേറ്റ് എന്നിവ മറ്റ് ഫീച്ചറുകളാണ്. 20 വാട്ട് ഔട്ട്പുട്ട് പുറപ്പെടുവിക്കുന്നതാണ് സ്പീക്കര്‍ സംവിധാനം.
കോഗ്നിറ്റീവ് ഇന്റലിജന്‍സ് ലഭിച്ച ലോകത്തെ ആദ്യ ടിവിയാണ് സോണി ബ്രാവിയ 55എക്‌സ്90ജെ എന്ന് കമ്പനി അവകാശപ്പെടുന്നു. എക്‌സ്ആര്‍ കൊഗ്നിറ്റീവ് പ്രൊസസറാണ് കരുത്തേകുന്നത്. ഫോക്കല്‍ പോയന്റ് കണ്ടെത്താന്‍ ടെലിവിഷനെ സഹായിക്കുന്നതാണ് ഈ പ്രൊസസര്‍. ഇതോടെ ടെലിവിഷന്‍ കാണുന്നയാളുടെ ഫോക്കസ് എവിടെയാണെന്ന് കൃത്യമായി മനസിലാക്കി പിക്ചര്‍ ക്വാളിറ്റി വര്‍ധിപ്പിക്കും. ഗൂഗിള്‍ ടിവി യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന ആദ്യ ടെലിവിഷനുകളിലൊന്നാണ് സോണി ബ്രാവിയ 55എക്‌സ്90ജെ. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ എന്നീ വോയ്‌സ് അസിസ്റ്റന്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് മറ്റൊരു സവിശേഷതയാണ്. സ്‌ക്രീന്‍ മിററിംഗ്, ഐഒടി കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ എയര്‍പ്ലേ 2, ആപ്പിള്‍ ഹോംകിറ്റ് എന്നിവ യഥാക്രമം സപ്പോര്‍ട്ട് ചെയ്യും.
ക്യുഎല്‍ഇഡി, എല്‍ഇഡി സെഗ്‌മെന്റുകളില്‍ സാംസംഗ്, വണ്‍പ്ലസ്, ടിസിഎല്‍ എന്നീ ബ്രാന്‍ഡുകളുടെ മോഡലുകളുമായി സോണി ബ്രാവിയ 55എക്‌സ്90ജെ മല്‍സരിക്കും. എല്‍ജി പോലുള്ള ബ്രാന്‍ഡുകളുടെ എന്‍ട്രി ലെവല്‍ ഒഎല്‍ഇഡി ടിവികളുമായും മല്‍സരിക്കും.
ഏപ്രില്‍ മാസത്തില്‍ സോണി ബ്രാവിയ എക്സ്75 സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 43 ഇഞ്ച്, 50 ഇഞ്ച് എന്നീ രണ്ട് സ്‌ക്രീന്‍ വലുപ്പങ്ങളിലാണ് എല്‍ഇഡി ടിവികള്‍ പുറത്തിറക്കിയത്. രണ്ട് വേരിയന്റുകള്‍ക്കും 3840, 2160 പിക്സല്‍ റെസലൂഷന്‍, 60 ഹെര്‍ട്സ് പരമാവധി റിഫ്രെഷ് നിരക്ക് എന്നിവ സഹിതം അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ സ്‌ക്രീനുകളാണ് നല്‍കിയത്. എച്ച്ഡിആര്‍10, എച്ച്എല്‍ജി ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഡോള്‍ബി ഓഡിയോ സവിശേഷതയാണ്. സോണി എക്സ്1 4കെ എച്ച്ഡിആര്‍ പ്രൊസസറാണ് ടെലിവിഷനുകള്‍ക്ക് കരുത്തേകുന്നത്.
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ പ്രധാന സ്ട്രീമിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ ആപ്പുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയും. ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഫീച്ചറുകളാണ്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ കൂടാതെ മറ്റ് നിരവധി ഓഡിയോ, വീഡിയോ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.