December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോട്ടോ ഫ്രെയിം പോലെ തോന്നിപ്പിക്കും  : സംഭവബഹുലം സാംസംഗ് ദ ഫ്രെയിം ടിവി 2021  

43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. 61,990 രൂപ മുതലാണ് വില  

സാംസംഗ് ‘ദ ഫ്രെയിം ടിവി 2021’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍ മോഡലിനേക്കാള്‍ 46 ശതമാനം കനം കുറഞ്ഞതാണ് ദ ഫ്രെയിം ടിവി 2021. അതുകൊണ്ടുതന്നെ ഒരു ഫോട്ടോ ഫ്രെയിം പോലെ തോന്നിപ്പിക്കുന്നതാണ് ഈ ടെലിവിഷന്‍. 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. പരിസരങ്ങള്‍ക്ക് അനുസരിച്ച് ടിവിയുടെ ബെസെലുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. 61,990 രൂപ മുതലാണ് വില. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സാംസംഗിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറിലും ജൂണ്‍ 12 മുതല്‍ ലഭിക്കും. ജൂണ്‍ 12 മുതല്‍ 21 വരെ വാങ്ങുന്നവര്‍ക്ക് 9,990 രൂപ വരെ വില വരുന്ന കോംപ്ലിമെന്ററി ബെസെല്‍ ലഭിക്കും. മറ്റ് നിരവധി ലോഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ വര്‍ഷം ജനുവരിയില്‍ ദ ഫ്രെയിം ടിവി 2021 ആഗോള അരങ്ങേറ്റം നടത്തിയിരുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

നൂറ് ശതമാനം കളര്‍ വോള്യം, സാംസംഗിന്റെ ‘ക്വാണ്ടം ഡോട്ട്’ സാങ്കേതികവിദ്യ എന്നിവ സഹിതം 4കെ ക്യുഎല്‍ഇഡി ഡിസ്‌പ്ലേ സവിശേഷതയാണ്. നിര്‍മിത ബുദ്ധിയുടെ (എഐ) പിന്‍ബലത്തോടെ അപ്‌സ്‌കെയിലിംഗ് ശേഷികള്‍, ഓട്ടോ ഓപ്റ്റിമൈസിംഗ് ‘സ്‌പേസ്ഫിറ്റ് സൗണ്ട്’ സെറ്റിംഗ്‌സ് എന്നിവ നല്‍കുന്നതാണ് ക്വാണ്ടം പ്രൊസസര്‍ 4കെ. പരിസരം അഥവാ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് നിങ്ങളുടെ കാഴ്ച്ചാ അനുഭവം ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിന് മോഷന്‍, ബ്രൈറ്റ്‌നസ് സെന്‍സറുകള്‍ നല്‍കിയിരിക്കുന്നു. നേരത്തയുള്ള 500 എംബി സ്റ്റോറേജ് ശേഷിയില്‍നിന്ന് ഇപ്പോള്‍ പുതിയ ടിവി മോഡലുകളുടെ ശേഷി 6 ജിബി ആയി വര്‍ധിപ്പിച്ചു. യുഎച്ച്ഡി ക്വാളിറ്റിയില്‍ 1,200 ഫോട്ടോകള്‍ വരെ സൂക്ഷിക്കാന്‍ കഴിയും. ചുവരില്‍ സ്ഥാപിക്കേണ്ടതാണ് ഫ്രെയിം ടിവിയെങ്കിലും ഉയരം ക്രമീകരിക്കാവുന്ന ടിവി സ്റ്റാന്‍ഡ് കൂടി സാംസംഗ് നല്‍കുന്നു. ടെലിവിഷനെ ബുക്ക്‌ഷെല്‍ഫായും മറ്റും തോന്നിപ്പിക്കുന്നതിന് ഇക്കോ പാക്കേജിംഗ് സവിശേഷതയാണ്.

ദ ഫ്രെയിം ടിവി 2021 മോഡലിന്റെ മറ്റൊരു സവിശേഷത ആര്‍ട്ട് മോഡാണ്. ഉപയോക്താക്കള്‍ക്ക് ഒരു കലാസൃഷ്ടി തെരഞ്ഞെടുക്കാനും ടിവി പ്രവര്‍ത്തിപ്പിക്കാത്ത സമയങ്ങളില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കലാസൃഷ്ടി നിര്‍ദേശിക്കാന്‍ കഴിയുന്ന എഐ അധിഷ്ഠിത ഓട്ടോ ക്യൂറേഷന്‍ സാങ്കേതികവിദ്യ നല്‍കി. പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ആര്‍ട്ട് സ്റ്റോറില്‍നിന്ന് പുതിയ കലാസൃഷ്ടി നേരിട്ട് ലഭിക്കും. 1,400 ലധികം കലാസൃഷ്ടികളുടെ ശേഖരമാണ് ഈ സ്റ്റോറിലുള്ളത്. ഓരോന്നിനും 1,199 രൂപ മുതലാണ് വില. പ്രതിമാസം 299 രൂപ നല്‍കിയാല്‍ ആര്‍ട്ട് സ്റ്റോറിലെ മുഴുവന്‍ ശേഖരവും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാംസംഗ് നിങ്ങളെ അനുവദിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഓഫ് ചെയ്തിരിക്കുന്ന നിങ്ങളുടെ ടിവി സ്‌ക്രീനില്‍ കലാസൃഷ്ടി പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, സ്മാര്‍ട്ട്തിംഗ്‌സ് ആപ്പ് അല്ലെങ്കില്‍ യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് വഴി നിങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ അപ്‌ലോഡ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനും കഴിയും. ഈ ഫോട്ടോകള്‍ കസ്റ്റമൈസ് ചെയ്യുന്നതിന് അഞ്ച് വ്യത്യസ്ത മാറ്റ് ലേഔട്ട് ഓപ്ഷനുകളും പതിനാറ് വ്യത്യസ്ത നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ണത്തട്ടും ലഭിക്കും. ടെലിവിഷന്റെ ബെസെല്‍ നിറവും സ്റ്റൈലും നിങ്ങള്‍ക്ക് മാറ്റാം.

മറ്റ് സ്മാര്‍ട്ട് ടിവികള്‍ പോലെ, ബിക്‌സ്ബി, അലക്‌സ വോയ്‌സ് അസിസ്റ്റന്റുകള്‍ ലഭിച്ചതാണ് ദ ഫ്രെയിം ടിവി 2021. പ്രീലോഡഡ് ‘മള്‍ട്ടി വ്യൂ’ ഓപ്ഷന്‍ ഉപയോഗിച്ച് രണ്ട് സ്‌ക്രീനുകള്‍ ഒരേ സമയം കാണാന്‍ കഴിയും. നിങ്ങളുടെ ഹെഡ്‌ഫോണുകളില്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്പീക്കറിലൂടെ മ്യൂസിക് പ്ലേ ചെയ്യുമ്പോള്‍ നിങ്ങളുടെ മുറിയില്‍ പ്രത്യേക ആംബിയന്‍സ് സൃഷ്ടിക്കുന്നതിന് മ്യൂസിക് വാള്‍ വിഷ്വലൈസേഷനുകള്‍ എനേബിള്‍ ചെയ്യാന്‍ കഴിയും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

‘വണ്‍ കണക്റ്റ് ബോക്‌സ്’ സഹിതമാണ് ദ ഫ്രെയിം ടിവി 2021 വരുന്നത്. ട്രാന്‍സ്‌ലൂസന്റ് കേബിള്‍ ഉപയോഗിച്ച് ഈ ബോക്‌സുമായി സെറ്റ്‌ടോപ്പ് ബോക്‌സ്, ഗെയിമിംഗ് കണ്‍സോള്‍ തുടങ്ങിയവ കണക്റ്റ് ചെയ്യാന്‍ കഴിയും. ആപ്പിള്‍ ഡിവൈസില്‍നിന്ന് ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിന് അനുവദിക്കുന്ന എയര്‍പ്ലേ 2 സപ്പോര്‍ട്ട് ലഭിച്ചതാണ് ദ ഫ്രെയിം ടിവി 2021. മാത്രമല്ല, ടിവി ഉള്ളടക്കം ലൈവ്‌സ്ട്രീമിംഗ് നടത്തുന്നതിന് ‘സാംസംഗ് ടിവി പ്ലസ്’ ഉപയോഗിക്കാന്‍ കഴിയും. സോളാര്‍ സെല്‍ നല്‍കിയതിനാല്‍ സ്വയം ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ‘വണ്‍ റിമോട്ട്’ കൂടെ ലഭിക്കും.

Maintained By : Studio3