November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

1 എംജി-യുടെ ഭൂരിപക്ഷ ഓഹരികള്‍ ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുക്കും

1 min read

മുംബൈ: ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ ലിമിറ്റഡ്, ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ 1 എംജി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (1 എംജി) ഭൂരിപക്ഷം ഓഹരികള്‍ ഏറ്റെടുക്കും. 2015 ല്‍ സ്ഥാപിതമായ 1 എംജി ഇ-ഹെല്‍ത്ത് മേഖലയിലെ ഒരു മുന്‍നിര കമ്പനിയാണ്. മരുന്നുകള്‍, ആരോഗ്യം, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ഡയഗ്നോസ്റ്റിക്സ് സേവനങ്ങള്‍, ടെലി-കണ്‍സള്‍ട്ടേഷന്‍ എന്നിവ പോലുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലേക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞതുമായ പ്രവേശനം ഈ പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നു.

1 എംജിയിലെ നിക്ഷേപം ഒരു ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ടാറ്റ ഗ്രൂപ്പിന്‍റെ കാഴ്ചപ്പാടിന് അനുസൃതമാണ്. മാത്രമല്ല ഇത് അതിവേഗം വളരുന്ന മേഖലയാണ്. കോവിഡ് 19 ആരോഗ്യ പരിരക്ഷ സംബന്ധിച്ച അവബോധം വളരെയധികം ഉയര്‍ത്തിയിട്ടുണ്ടെന്നും ഇരു കമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

1 എംജി മൂന്ന് അത്യാധുനിക ഡയഗ്നോസ്റ്റിക്സ് ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളം 20,000-ത്തിലധികം പിന്‍ കോഡുകളിലേക്ക് എത്തുന്ന ഒരു വിതരണ ശൃംഖലയുണ്ട്. കൂടാതെ അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലൂടെ ബി 2 ബി രീതിയില്‍ മരുന്നുകളുടെയും മറ്റ് ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും വിതരണത്തിലും കമ്പനി ഏര്‍പ്പെടുന്നു.

Maintained By : Studio3