ഡെല്‍ പുതിയ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും അവതരിപ്പിച്ചു
ലാറ്റിറ്റിയൂഡ്, പ്രിസിഷന്‍, ഓപ്റ്റിപ്ലെക്‌സ് ശ്രേണികളിലായി പത്ത് ഡിവൈസുകളാണ് വിപണിയിലെത്തിച്ചത്
ലാറ്റിറ്റിയൂഡ്, പ്രിസിഷന്‍, ഓപ്റ്റിപ്ലെക്‌സ് എന്നീ ശ്രേണികളിലായി ഇന്ത്യയില്‍ ഡെല്‍ പുതിയ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും അവതരിപ്പിച്ചു. ലാറ്റിറ്റിയൂഡ് 7320, ലാറ്റിറ്റിയൂഡ് 7410, ലാറ്റിറ്റിയൂഡ് 7420, ലാറ്റിറ്റിയൂഡ് 9420, ലാറ്റിറ്റിയൂഡ് 9520, ലാറ്റിറ്റിയൂഡ് 5320, പ്രിസിഷന്‍ 3560, ഓപ്റ്റിപ്ലെക്‌സ് 7090 അള്‍ട്രാ, ഓപ്റ്റിപ്ലെക്‌സ് 3090 അള്‍ട്രാ, ഓപ്റ്റിപ്ലെക്‌സ് 5090 എന്നീ പത്ത് ഡിവൈസുകളാണ് അവതരിപ്പിച്ചത്. ഔദ്യോഗിക ഡെല്‍ വെബ്‌സൈറ്റില്‍നിന്ന് ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
ഡെല്‍ ലാറ്റിറ്റിയൂഡ് 7320 ഡിറ്റാച്ചബിള്‍ ലാപ്‌ടോപ്പിന് 85,000 രൂപ മുതലാണ് വില. ലാറ്റിറ്റിയൂഡ് 7410 ക്രോംബുക്കിന് 94,500 രൂപയില്‍ വില ആരംഭിക്കുന്നു. 90,000 രൂപ നല്‍കി ഡെല്‍ ലാറ്റിറ്റിയൂഡ് 7420 വാങ്ങാം. ലാറ്റിറ്റിയൂഡ് 9420, ലാറ്റിറ്റിയൂഡ് 9520, ലാറ്റിറ്റിയൂഡ് 5320 ലാപ്‌ടോപ്പുകള്‍ക്ക് യഥാക്രമം 1,36,000 രൂപ, 1,45,000 രൂപ, 77,500 രൂപയാണ് വില. പ്രിസിഷന്‍ 3560 ലാപ്‌ടോപ്പിന് 74,500 രൂപ മുതലാണ് വില. ഓപ്റ്റിപ്ലെക്‌സ് 7090 അള്‍ട്രാ, ഓപ്റ്റിപ്ലെക്‌സ് 3090 അള്‍ട്രാ മോഡലുകള്‍ക്ക് യഥാക്രമം 47,500 രൂപയും 43,000 രൂപയുമാണ് വില. ഓപ്റ്റിപ്ലെക്‌സ് 5090 ലാപ്‌ടോപ്പിന്റെ വില 46,500 രൂപയില്‍ ആരംഭിക്കുന്നു.
പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ വി പ്രോ പ്രൊസസറുകളാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 9420 ലാപ്‌ടോപ്പിന് കരുത്തേകുന്നത്. ബില്‍റ്റ് ഇന്‍ സ്പീക്കര്‍ഫോണ്‍ നല്‍കി. ഓട്ടോമാറ്റിക്കായി ലൈറ്റ് കറക്ഷന്‍, ബ്ലാക്ക്ഗ്രൗണ്ട് ബ്ലര്‍ എന്നിവ നല്‍കുന്നതിന് കാമറ മെച്ചപ്പെടുത്തി. വേഗത്തിലും കൂടുതല്‍ വിശ്വസനീയവുമായ ഓട്ടോ വേക്ക്, ലോക്ക് നടത്തുന്ന എക്‌സ്പ്രസ് സൈന്‍ ഇന്‍ 2.0 സവിശേഷതയാണ്. ഇന്റല്‍ വിഷ്വല്‍ സെന്‍സിംഗ് ടെക്‌നോളജിയാണ് ഇതിന് പിന്‍ബലമേകുന്നത്.
ഡിറ്റാച്ചബിള്‍ 2 ഇന്‍ 1 ഡിവൈസുകളാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 7320, ലാറ്റിറ്റിയൂഡ് 7420 എന്നിവ. ‘കംഫര്‍ട്ട്‌വ്യൂ പ്ലസ്’ ലോ ബ്ലൂ ലൈറ്റ് സൊലൂഷന്‍ സവിശേഷതയാണ്. ഓട്ടോമാറ്റിക് വെബ്കാം ഷട്ടറായ ‘സേഫ്ഷട്ടര്‍’ ലഭിച്ചതാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 9420, ലാറ്റിറ്റിയൂഡ് 9520 ലാപ്‌ടോപ്പുകള്‍. 15 ഇഞ്ച് ‘ഇന്‍ഫിനിറ്റി എഡ്ജ്’ സ്‌ക്രീന്‍ സഹിതം സ്ലീക്ക് ഡിസൈന്‍ ലഭിച്ചതാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 9520. ഇന്റല്‍ കോണ്ടക്‌സ്റ്റ് സെന്‍സിംഗ് ടെക്‌നോളജി കരുത്തേകുന്ന പിസി പ്രോക്‌സിമിറ്റി സെന്‍സര്‍ ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്. യൂസറുടെ സാന്നിധ്യം തിരിച്ചറിയുകയും ഉടനടി ഉണരുകയും ചെയ്യുന്ന ലാപ്‌ടോപ്പില്‍ വേഗത്തില്‍ ലോഗ് ഇന്‍ ചെയ്യാന്‍ കഴിയും.
സ്ലീക്ക്, ഡിറ്റാച്ചബിള്‍ ഡിസൈന്‍ ലഭിച്ചതാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 7320. ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ ചെയ്യുകയും കണ്ണിന്റെ ആയാസം കുറയ്ക്കുകയും ചെയ്യുന്ന ‘കംഫര്‍ട്ട് വ്യൂ പ്ലസ്’ ലോ ബ്ലൂ ലൈറ്റ് സൊലൂഷന്‍ സവിശേഷതയാണ്. 13 ഇഞ്ച് 4കെ ഡിസ്‌പ്ലേ ലഭിച്ചു. ടെംപൊറല്‍ നോയ്‌സ് റിഡക്ഷന്‍ (ടിഎന്‍ആര്‍) സഹിതം 5 എംപി കാമറ മുന്നില്‍ നല്‍കി.
സ്ലീക്ക്, കോംപാക്റ്റ് ഡിസൈന്‍ ലഭിച്ചതാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 7410 ക്രോംബുക്ക്. ലോ ബ്ലൂ ലൈറ്റ് സാങ്കേതികവിദ്യ സഹിതം 4കെ ഡിസ്‌പ്ലേ നല്‍കി. ദീര്‍ഘനേരം ബാറ്ററി ബാക്ക്അപ്പ് ലഭിക്കുമെന്ന് പറയപ്പെടുന്നു. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ7 ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 16 ജിബി വരെ റാം, ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ്, 512 ജിബി വരെ എസ്എസ്ഡി എന്നിവ ലഭിച്ചു.
ഡെല്ലിന്റെ ഏറ്റവും പുതിയ ഡെസ്‌ക്‌ടോപ്പുകളാണ് ഓപ്റ്റിപ്ലെക്‌സ് 7090 അള്‍ട്രാ, ഓപ്റ്റിപ്ലെക്‌സ് 3090 അള്‍ട്രാ എന്നിവ. ഈ ഡെസ്‌ക്‌ടോപ്പുകള്‍ ഒരേസമയം നാല് 4കെ മോണിറ്ററുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുമെന്ന് പറയപ്പെടുന്നു. ടവര്‍, സ്മാള്‍ ഫോം ഫാക്റ്റര്‍, മൈക്രോ എന്നീ മൂന്ന് ഫോം ഫാക്റ്ററുകളില്‍ ഡെല്‍ ഓപ്റ്റിപ്ലെക്‌സ് 5090 ലഭിക്കും.