October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

1500ലധികം പുതിയ ഓക്സിജന്‍ പ്ലാന്‍റുകള്‍; കുറവ് നികത്താന്‍ പ്രധാനമന്ത്രി

1 min read

പിഎം കെയേഴ്സ് സംഭാവന ചെയ്യുന്ന പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകള്‍ 4 ലക്ഷത്തിലധികം ഓക്സിജന്‍ കിടക്കകളെ പിന്തുണയ്ക്കും

ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള ഓക്സിജന്‍ വര്‍ദ്ധനവിന്‍റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. രാജ്യത്താകമാനം 1500 ലധികം പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകള്‍ വരുന്നു, അതില്‍ പിഎം കെയേഴ്സിന്‍റെയും വിവിധ മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സംഭാവന ഉള്‍പ്പെടും-പ്രധാനമന്ത്രി പറഞ്ഞു.

പിഎംഎ കെയേഴ്സ് സംഭാവന ചെയ്യുന്ന പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും സ്ഥാപിച്ചു വരുകയാണ്. എല്ലാ ഓക്സിജന്‍ പ്ലാന്‍റുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, അവ 4 ലക്ഷത്തിലധികം ഓക്സിജന്‍ കിടക്കകളെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി

ഈ പ്ലാന്‍റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവണ്മെന്‍റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ ജില്ലയിലും പരിശീലനം ലഭിച്ച ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിദഗ്ധര്‍ തയ്യാറാക്കിയ പരിശീലന മൊഡ്യൂള്‍ ഉണ്ടെന്നും രാജ്യത്താകമാനം 8000 ത്തോളം പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രാദേശിക, ദേശീയ തലങ്ങളില്‍ ഈ ഓക്സിജന്‍ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഐഒടി പോലുള്ള നൂതന സാങ്കേതികവിദ്യ വിന്യസിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓക്സിജന്‍ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ഐഒടി ഉപയോഗിച്ച് ഒരു പൈലറ്റ് പദ്ധതി നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന
Maintained By : Studio3