Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാരാഷ്ട്രയില്‍ 13 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

1 min read

മുംബൈ: സി -60 കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനില്‍ 13 മാവോയിസ്റ്റുകള്‍ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയില്‍ കൊല്ലപ്പെട്ടു. എടപ്പള്ളിക്കടുത്തുള്ള വനമേഖലയിലാണ് മാായേിസ്റ്റുകള്‍ക്കെതിരെ പോലീസ് ആക്രമണം നടത്തിയതെന്ന് ഗഡ്ചിരോലി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പോലീസ് (ഡിഐജി) സന്ദീപ് പാട്ടീല്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു. പുലര്‍ച്ചെ നാലുമണിയോടെ കോട്മി ഔട്ട്പോസ്റ്റിനുകീഴിലുള്ള പൈതി കാടുകളില്‍ ആക്രമണം ആരംഭിച്ചു.

മാവോയിസ്റ്റുകളും സി -60 കമാന്‍ഡോകളുടെ ക്രാക്ക് ഫോഴ്സും തമ്മില്‍ 90 മിനിറ്റ് ഏറ്റുമുട്ടല്‍ നടന്നു. പിന്നീട് അവര്‍ ഉള്‍ക്കാടുകളിലേക്ക് രക്ഷപെട്ടു.
ആയുധം താഴെയിടാനും കീഴടങ്ങാനും പോലീസ് ആദ്യം വിമതരോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അവര്‍ അത് പാലിച്ചില്ല. തുടര്‍ന്നാണ് കമാന്‍ഡോകള്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.വിമതരുടെ ഭാഗത്ത് നിന്ന് പോലീസ് കനത്ത നാശനഷ്ടമുണ്ടാക്കി.

  മൊബൈൽ പാസ്‌പോർട്ട് വാൻ: പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ

ഏറ്റുമുട്ടലില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന ഘടിടമെത്തിപ്പോഴാണ് ബാക്കിയുള്ള മാവോയിസ്റ്റുകള്‍ ഇടതൂര്‍ന്ന വനത്തിലേക്ക് രക്ഷപ്പെട്ടതെന്ന് ഗഡ്ചിരോലി പോലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

മാവോയിസ്റ്റുകള്‍ ഒരു മീറ്റിംഗിനായി പൈതി വനത്തില്‍ ഒത്തുകൂടിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമാന്‍ഡോകള്‍ കാട്ടില്‍ തിരച്ചില്‍ നടത്തിയതായി പാട്ടീല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സ്-പാട്ടീല്‍ ഗഡ്ചിരോലി പോലീസ് ആസ്ഥാനം സന്ദര്‍ശിച്ച് സഞ്ജയ് സക്സേന, സന്ദീപ് പാട്ടീല്‍, അങ്കിത് ഗോയല്‍, മനീഷ് കല്‍വാനിയ, സമീര്‍ ഷെയ്ഖ്, സോമൈ മുണ്ടെ തുടങ്ങി എല്ലാ പോലീസ് മേധാവികളുമായും ചര്‍ച്ചനടത്തി.

  ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഫ്രാങ്ക്ലിൻ ഇന്ത്യ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്

മാവോയിസ്റ്റുകളുടെ ഒരു സംഘം സ്ഥിരമായി കൊള്ളയടിക്കല്‍ ആവശ്യങ്ങള്‍ക്കായി പ്രാദേശിക ഗ്രാമങ്ങളിലേക്ക് വരാന്‍ ഒരുങ്ങുന്നുവെന്ന സൂചനയെത്തുടര്‍ന്ന്, സി -60 കമാന്‍ഡോകളുടെ ഒരു ടീമിനെ പ്രദേശത്ത് വിന്യസിച്ചിരുന്നതായി ആന്‍റി നക്സല്‍ ഓപ്പറേഷന്‍സ് വക്താവ് പറഞ്ഞു.വനങ്ങളില്‍ കോമ്പിംഗ് പ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ആ സമയത്ത് 60-70 ഓളം വരുന്ന ആയുധധാരികളായ മാവോയിസ്റ്റുകളുടെ സംഘം പോലീസ് ടീമുകളുടെ നരെ വിവേചനരഹിതമായ വെടിവയ്പ്പ് നടത്തി. പോലീസ് തിരിച്ചടിച്ചപ്പോള്‍ 90 മിനിറ്റിനുശേഷം മാവോയിസ്റ്റുകള്‍ വനങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.

  എംവീ ഫോട്ടോവോള്‍ടിക് പവര്‍ ഐപിഒയ്ക്ക്
Maintained By : Studio3