February 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

1,109 കോടിയുടെ വായ്പ തിരിച്ചടച്ച് വാതിക ഗ്രൂപ്പ്

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ വാതിക ഗ്രൂപ്പും അനുബന്ധ കമ്പനികളും 11 മാസത്തിനുള്ളില്‍ 1,109 കോടി രൂപയുടെ കടം തിരിച്ചടച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. 450 കോടി രൂപയുടെ ഭൂമി, 500 കോടി രൂപയുടെ പൂര്‍ത്തിയായ പ്രോപ്പര്‍ട്ടികള്‍, 170 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ എന്നിവ വില്‍പ്പന നടത്തിയാണ് കടം തീര്‍ത്തത്.

പിരമല്‍ എന്‍റര്‍പ്രൈസസിന് 304 കോടി രൂപ, എച്ച്ഡിഎഫ്സി ലിമിറ്റഡിന് 108 കോടി രൂപ, ഇന്ത്യാബുള്‍സിന് 519 കോടി രൂപ, ഐസിഐസിഐ ബാങ്കിന് 82 കോടി രൂപ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് 74 കോടി രൂപ തിരിച്ചടവ് എന്നിങ്ങനെയാണ് പ്രധാന തിരിച്ചടവുകള്‍.

  തെങ്ങ്കയറ്റ റോബോട്ട് മുതല്‍ വന്യജീവി പ്രതിരോധ സാങ്കേതികവിദ്യ വരെയുമായി സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3