ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന് കൂടുതല്‍ സമയം
1 min read
201920 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടിയിരുന്നു. സമയപരിധി പാലിക്കുന്നതില്‍ നികുതിദായകര്‍ പ്രകടിപ്പിച്ച ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് റവന്യൂ വകുപ്പ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ജിഎസ്ടിആര്‍ -9, ജിഎസ്ടിആര്‍ -9 സി എന്നിവ നല്‍കാനുള്ള അവസാന തീയതി നീട്ടുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയോടെയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.