Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ബിക്‌സ്ബി 3.0 പുറത്തിറക്കി

വിവിധ ഇന്ത്യാ സ്‌പെക് ഫീച്ചറുകള്‍ കൂടാതെ ഇപ്പോള്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് മനസിലാക്കാന്‍ കഴിയും  

ന്യൂഡെല്‍ഹി: സാംസംഗ് ബിക്‌സ്ബി 3.0 വോയ്‌സ് അസിസ്റ്റന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവിധ ഇന്ത്യാ സ്‌പെക് ഫീച്ചറുകള്‍ കൂടാതെ ഇപ്പോള്‍ ‘ഇംഗ്ലീഷ് (ഇന്ത്യാ)’ ഭാഷാ ശേഷി കൂടി അവതരിപ്പിച്ചു. അതായത്, ഇന്ത്യന്‍ പേരുകള്‍, സ്ഥലങ്ങള്‍, ബന്ധങ്ങള്‍, ഉള്ളടക്കങ്ങള്‍, പാചകക്കുറിപ്പുകള്‍ എന്നിവ മനസിലാക്കാന്‍ ഇപ്പോള്‍ വോയ്‌സ് അസിസ്റ്റന്റിന് കഴിയും.

സാംസംഗ് ഗാലക്‌സി എസ്21, ഗാലക്‌സി എ52, ഗാലക്‌സി എ72 എന്നീ ഫോണുകളില്‍ നിലവില്‍ ഇംഗ്ലീഷ് (ഇന്ത്യാ) ഭാഷ സഹിതം ബിക്‌സ്ബി ലഭിക്കും. കൂടുതല്‍ ഡിവൈസുകളില്‍ വൈകാതെ അവതരിപ്പിക്കുമെന്ന് സാംസംഗ് അറിയിച്ചു. നിലവില്‍ ബിക്‌സ്ബി ഉപയോഗിക്കുന്നവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന സന്ദേശം ലഭിക്കും.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

യോഗ ടൈമര്‍ കൂടാതെ സ്വന്തം നഗരത്തിലെ കാലാവസ്ഥ അറിയുന്നതിനും മറ്റും പുതിയ ബിക്‌സ്ബി 3.0 സഹായിക്കും. സപ്പോര്‍ട്ട് ചെയ്യുന്ന ഡിവൈസ് കൈവശമുണ്ടെങ്കില്‍, ബിക്‌സ്ബി പുതുതായി ഉപയോഗിക്കുകയാണെങ്കില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ഇംഗ്ലീഷ് (ഇന്ത്യാ) ഭാഷ തെരഞ്ഞെടുക്കാം. നിലവില്‍ ബിക്‌സ്ബി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഭാവിയില്‍ കൂടുതല്‍ ഇന്ത്യാ കേന്ദ്രീകൃത ഫീച്ചറുകള്‍ നല്‍കുമെന്ന് സാംസംഗ് അറിയിച്ചു. നിലവില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളിലാണ് വര്‍ച്വല്‍ അസിസ്റ്റന്റ് ലഭിക്കുന്നത്. കൂടുതല്‍ മോഡലുകളില്‍ വൈകാതെ ലഭ്യമാകും.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ
Maintained By : Studio3