December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍വര്‍ മാറ്റം ട്രഷറി നാലുദിവസം ഭാഗികമായി മുടങ്ങും

1 min read

തിരുവനന്തപുരം: പുതിയ സര്‍വറിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ നാലു ദിവസത്തോളം ഭാഗികമായി മുടങ്ങും. സോഫ്റ്റ് വെയര്‍ തകരാറ് മൂലം സേവനങ്ങളില്‍ തടസം നേരിടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ സര്‍വറിലേക്ക് മാറുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ ആദ്യം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന ഘട്ടത്തില്‍ സെര്‍വറിലെ പ്രശ്നങ്ങള്‍ പല ട്രഷറികളിലും പ്രശ്നം സൃഷ്ടിച്ചിരുന്നു. പെന്‍ഷന്‍ വാങ്ങാന്‍ വന്ന പലര്‍ക്കും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയും ഉണ്ടായി. മാസാരംഭങ്ങളിലാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചത്. എന്‍ഐസി-യാണ് ട്രഷറികള്‍ക്കായി സോഫ്റ്റ്വെയര്‍ നിര്‍മിച്ചിട്ടുള്ളത്. സെര്‍വറിന്‍റെ ശേഷി കൂട്ടിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന ഇവരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

പുതുക്കിയ ശമ്പളവും പെന്‍ഷനുമായിരുന്നു ഏപ്രിലില്‍ വിതരണം ചെയ്തിരുന്നത്. മേയ് 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് ട്രഷറി പ്രവര്‍ത്തനത്തില്‍ തടസം നേരിടുകയെന്നും മേയ് 13ന് ട്രഷറിയിലെ ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Maintained By : Studio3