Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5ജി ട്രയലുകള്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ടത്: യുഎസ്

ന്യൂഡെല്‍ഹി: ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ എന്നിവയെ ഒഴിവാക്കി 5ജി ട്രയലുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇന്ത്യയുടെ സമീപകാല തീരുമാനം പരമാധികാരവുമായി ബന്ധപ്പെട്ടുള്ളതാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍. അതിനാല്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രതികരണം യുഎസ് നടത്തുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍ എന്നിവയുടെ അപേക്ഷകളില്‍ 5 ജി ട്രയല്‍സ് നടത്തുന്നതിന് ടെലികോം വകുപ്പ് കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. അവയൊന്നും ചൈനീസ് സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകള്‍ ട്രയലുകള്‍ക്കായി ഉപയോഗിക്കില്ലായെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അനുമതി നല്‍കല്‍  “ചൈനയ്ക്ക് കൈകാര്യം ചെയ്യാനോ തടസ്സപ്പെടുത്താനോ നിയന്ത്രിക്കാനോ കഴിയുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് നെറ്റ്വര്‍ക്കുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്,’ പ്രൈസ് പറഞ്ഞു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

5 ജി നെറ്റ്വര്‍ക്കിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ പങ്കെടുക്കാനോ നിയന്ത്രണമുണ്ടാക്കാനോ ഹുവാവേ അല്ലെങ്കില്‍ ഇസഡ്ടിഇ പോലുള്ള വിശ്വസനീയമല്ലാത്ത ടെലികമ്മ്യൂണിക്കേഷന്‍ വിതരണക്കാരെ അനുവദിക്കുന്നത് ദേശീയ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മനുഷ്യാവകാശത്തിനും അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്ന യുഎസ് നിലപാടും പ്രൈസ് ആവര്‍ത്തിച്ചു.

Maintained By : Studio3