October 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷീറ്റ് മെറ്റല്‍ വൈറ്റ് വേരിയന്റില്‍ ടിവിഎസ് ജൂപ്പിറ്റര്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 63,497 രൂപ

 

ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറിന്റെ ‘ഷീറ്റ് മെറ്റല്‍ വൈറ്റ്’ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 63,497 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജൂപ്പിറ്ററിന്റെ ഏറ്റവും താങ്ങാവുന്ന വേരിയന്റാണ് ഇപ്പോള്‍ പുറത്തിറക്കിയ ഷീറ്റ് മെറ്റല്‍ വൈറ്റ്.

അതേസമയം, നിലവിലെ മറ്റെല്ലാ വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചു. വിവിധ വേരിയന്റുകള്‍ക്ക് 1,645 രൂപ മുതല്‍ 2,770 രൂപ വരെയാണ് വില വര്‍ധന. സ്റ്റാന്‍ഡേഡ്, സെഡ്എക്‌സ്, സെഡ്എക്‌സ് ഡിസ്‌ക്, ക്ലാസിക് വേരിയന്റുകള്‍ക്ക് യഥാക്രമം 65,497 രൂപയും 68,247 രൂപയും 72,347 രൂപയും 72,472 രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

  മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇസഡ്എൻജി, വില ₹9.99 ലക്ഷം മുതൽ

എല്ലാ വേരിയന്റുകളിലും എല്‍ഇഡി ഹെഡ്‌ലാംപ്, മൊബീല്‍ ചാര്‍ജിംഗ് സൗകര്യം, സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ് എന്നിവ സവിശേഷതകളാണ്. പുറമേക്കൂടി ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന സ്‌കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍.

109.7 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7.3 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി ചേര്‍ത്തുവെച്ചു. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷനായി ലഭിക്കും.

 

Maintained By : Studio3