വര്ത്തമാനത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി
സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം വര്ത്തമാനത്തിന് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നല്കി. നേരത്തേ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു.
രാജ്യദ്രോഹം ആണെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി പ്രദര്‍ശനാനുമതി നിഷേധിച്ചതിന് എതിരേ അണിയറ പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയുടെ നടപടി. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ചിത്രത്തിന്റെ പ്രമേയം.