October 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിഡബ്ല്യുഎസിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്ന് എച്ച്സിഎല്‍ ടെക്നോളജീസ്

1 min read

ഓസ്‌ട്രേലിയൻ ഐടി സൊല്യൂഷൻസ് കമ്പനിയായ ഡിഡബ്ല്യുഎസിന്‍റെ ഏറ്റെടുക്കൽ പൂർത്തിയായതായി എച്ച്സിഎൽ ടെക്നോളജീസ് അറിയിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍റിലും വിപണിയിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യൻ കമ്പനിയെ സഹായിക്കുന്ന നീക്കമാണിത്. ഡി‌ഡബ്ല്യുഎസ് ഏറ്റെടുക്കുമെന്ന് എച്ച്സി‌എൽ ടെക്നോളജീസ് കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.

2021 ജനുവരി 5 മുതൽ ഡി‌ഡബ്ല്യുഎസ് ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്സി‌എൽ ടെക്നോളജീസ് അറിയിച്ചു. മൊത്തം ഓഹരി മൂല്യം 158.2 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 850.33 കോടി രൂപ) ആയി കണക്കാക്കിയാണ് ഇടപാടെന്ന് എച്ച്‌സി‌എൽ ടെക്നോളജീസ് സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു.

  എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ
Maintained By : Studio3