Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൾട്ട്.ഫിറ്റ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഫിറ്റ്നസ് സേവന ദാതാവായ കൾട്ട്.ഫിറ്റ് ലിമിറ്റഡ് (മുമ്പ് ക്യൂർഫിറ്റ് ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള് (ഡിആര്എച്ച്പി) സമര്‍പ്പിച്ചു. 950 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഒരു രൂപ മുഖവിലയുള്ള 17,86,09,200 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് മെഷീന്‍ വര്‍ക്ക് ഷോപ്പ് ജൂലൈ 13 ന്
Maintained By : Studio3