October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ മോദി ഉദ്ഘാടനം ചെയ്തു

1 min read

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു ഗ്യാസ് ഗ്രിഡ്’ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മുതല്‍ മംഗളൂരു വരെയുള്ള ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഫലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള എല്ലാ ഗ്യാസ് ഗ്രിഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിനും പ്രത്യേകിച്ച് കേരള, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ചരിത്രപരമായ നിമിഷമാണിത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണം മൂലമാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. വികസനത്തിന് ആവശ്യമായ ഇത്തരം പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി.

  പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വദേശി മുന്നേറ്റം

444 കിലോമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതി എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ കടന്നാണ്് കര്‍ണാടകയിലെ മംഗളൂരുവില്‍ എത്തുന്നത്.2009 ല്‍ ആരംഭിച്ച ഈ പദ്ധതി 2016 ഓടെ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ രാഷ്ട്രീയ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. ഇക്കുറി കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതിയുടെ പൂര്‍ത്തീകരണം. പദ്ധതിയുടെ ഒരു ഭാഗം കമ്മീഷന്‍ ചെയ്തതിനുശേഷം 2013 മുതല്‍ എറണാകുളം നഗരത്തിലെ വ്യവസായ യൂണിറ്റുകള്‍ക്കും വീടുകള്‍ക്കും ഇതിനകം തന്നെ വാതകം വിതരണം ചെയ്യുന്നുണ്ട്.

  സംസ്ഥാനത്ത് വനിത വ്യവസായ പാർക്ക് സ്ഥാപിക്കും

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹകരണം മാതൃകാപരമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ പിന്തുണച്ചതിന് അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയും ഗെയിലും കേന്ദ്ര സര്‍ക്കാരുമായുള്ള സംയുക്ത പ്രവര്‍ത്തനവും മൂലമാണ് പദ്ധതി യാഥാര്‍ത്ഥ്യമായി മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണം ഇടതുമുന്നണിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും വെര്‍ച്വല്‍ ഉദ്ഘാടന വേളയില്‍ പങ്കെടുത്തു.

  ഇന്‍റഗ്രിസ് മെഡ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3