Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുരുക്കഴിഞ്ഞു; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

1 min read

എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെ പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി മികവുറ്റ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പിഡബ്ല്യുഡി-യെ അഭിനന്ദിച്ചു. നിര്‍മാണവൈദഗ്ധ്യത്തില്‍ പിഡബ്ല്യുയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

വൈറ്റില ജംക്ഷനിലും കുണ്ടന്നൂരിലും പലപ്പോഴും അരമണിക്കുറിലധികം നീളുന്ന ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ട്. ഇതിലൂടെ കടന്നു പോകുന്നവരുടെ ദീര്‍ഘ കാല ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലം ഉദ്ഘാടനം നിശ്ചയിച്ച് അവസാന പണികള്‍ പൂര്‍ത്തീകരിക്കവേ വൈറ്റില പാലം തുറന്നു കൊടുക്കാന്‍ ശ്രമിച്ചവരെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. അപ്രോച്ച് റോഡ് അടക്കം 717 മീറ്ററാണ് ആറ് വരി പാലമായ വൈറ്റിലെ ഫ്ലൈഓവറിന്റെ നീളം. നിര്‍മാണച്ചെലവ് 85 കോടി രൂപ.

  ലുലു റീഡേഴ്‌സ് ഫെസ്റ്റ്

2016 ഫെബ്രുവരി 18ന് മേല്‍പ്പാലത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടെങ്കിലും നിര്‍മാണം തുടങ്ങിയില്ല. 2017 ‍‍‍ഡിസംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട് നിര്‍മാണം ആരംഭിച്ചു. 18 മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പ്രളയവും കൊറോണയും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ ഇത് നീണ്ടു.

Maintained By : Studio3