എസ്എആര്‍ ടെലിവെഞ്ചര്‍ കോമ്പോസിറ്റ് ഇക്വിറ്റി ഇഷ്യു
കൊച്ചി : എസ്എആര്‍ ടെലിവെഞ്ചര്‍ ലിമിറ്റഡ് മൂലധന സമാഹരണത്തിനായി 450 കോടി രൂപയുടെ കോമ്പോസിറ്റ് ഇക്വിറ്റി ഇഷ്യു പ്രഖ്യാപിച്ചു. 300 കോടി രൂപയുടെ അവകാശ ഓഹരിയും 150 കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പന(എഫ്പിഒ) യുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.അവകാശ ഓഹരി വിതരണം ജൂലൈ 15 ന് തുടങ്ങി 22 ന് അവസാനിക്കും. ഓഹരി ഒന്നിന് 200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2024 ജൂലൈ ഒമ്പതിന് കമ്പനിയുടെ റെക്കോഡ് ബുക്കില്‍ പേരുള്ള ഓഹരി ഉടമയ്ക്ക് ഇക്വിറ്റി ഓഹരി ഒന്നിന് ഒരു അവകാശ ഓഹരി വീതം ലഭ്യമാകും. എഫ്പിഒയ്ക്ക് 200 മുതല്‍ 210 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ മൂന്നിലെ കണക്ക് പ്രകാരം 265.70 രൂപയാണ് കമ്പനിയുടെ ഓഹരി വില.
പാന്‍റോമത്ത് ക്യാപ്പിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.