ആധാര്‍- പാന്‍ ബന്ധിപ്പിക്കലിനുള്ള സമയപരിധി നീട്ടി

നികുതിദായകര്‍ക്ക് ആശ്വാസമായി, ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത്. മുമ്പത്തെ സമയപരിധി മാര്‍ച്ച് 31 ബുധനാഴ്ച അവസാനിച്ചു. കോവിഡ് 19 മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു. മുമ്പും വിവിധ ഘട്ടങ്ങളിലായി ഇരു രേഖകളും ബന്ധിപ്പിക്കുന്നതിനുള്ള സമയം സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു.