October 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിവോ വൈ51എ പുറത്തിറക്കി

1 min read

വിവോ വൈ51എ ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്പ്‌സെറ്റ്, പിറകില്‍ മൂന്ന് കാമറകള്‍, 18 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് സഹിതം 5,000 എംഎഎച്ച് ബാറ്ററി എന്നിവ സവിശേഷതകളാണ്. 8 ജിബി റാം കൂടാതെ 128 ജിബി സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 17,990 രൂപയാണ് വില. ടൈറ്റാനിയം സഫയര്‍, ക്രിസ്റ്റല്‍ സിംഫണി എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് നല്‍കിയത്. വാട്ടര്‍ഡ്രോപ്പ് നോച്ച്, വശത്ത് ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയും നല്‍കി. ഒക്റ്റാ-കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസറാണ് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കുന്ന ഫണ്‍ടച്ച് ഒഎസ് 11 ആണ് ഹൃദയം.

  ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 യുഎഇയുടെ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളി

48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ കാമറ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നിലെ 16 മെഗാപിക്‌സല്‍ കാമറ ഉപയോഗിച്ച് സെല്‍ഫിയെടുക്കാം. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഹെഡ്‌ഫോണ്‍ ജാക്ക്, ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

 

Maintained By : Studio3