December 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിര്‍മാണ ഘട്ടത്തില്‍ തടസപ്പെട്ടിരിക്കുന്നത് 5.02 ലക്ഷം ഭവന യൂണിറ്റുകള്‍

1 min read

2020 അവസാനത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള ഏഴ് നഗരങ്ങളിലായി 5.02 ലക്ഷം ഭവന നിർമ്മാണ യൂണിറ്റുകൾ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അനറോക്ക് പ്രോപ്പർട്ടി കൺസൾട്ടൻസിന്റെ റിപ്പോർട്ട് കാണിക്കുന്നു. 2019 അവസാനത്തോടെ 5.76 ലക്ഷം യൂണിറ്റ് അടങ്ങുന്ന 1,322 പ്രോജക്ടുകള്‍ മുടങ്ങിക്കിടന്നിരുന്നതിനെ അപേക്ഷിച്ച് 2020 അവസാനത്തോടെ 1,132 പ്രോജക്ടുകളാണ് മുടങ്ങിക്കിടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ മുടങ്ങിക്കിടക്കുന്നതോ കാലതാമസം നേരിട്ടതോ ആയ ഭവന സ്റ്റോക്കിന്റെ മൊത്തം മൂല്യം 4.07 ലക്ഷം കോടി രൂപയാണ്.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

“കുറച്ച് മാസങ്ങള്‍, കോവിഡ് -19 നിർമ്മാണ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി, തുടർന്ന് ഓൺ-സൈറ്റ് പ്രവർത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങി. ഇതൊക്കെയാണെങ്കിലും, മുടങ്ങിക്കിടന്നതോ കാലതാമസം നേരിട്ടതോ ആയ 190 ഭവന പദ്ധതികള്‍ 2020ല്‍ പൂര്‍ത്തിയായി. 73,560 യൂണിറ്റുകളാണ് ഇവയില്‍ ഉണ്ടായിരുന്നത്,” അനറോക്ക് പഠനം.

Maintained By : Studio3