September 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ മോഡ് ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ട് സ്കീമില്‍ ഇളവ്

1 min read

ഓൺ‌ലൈൻ വഴി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് സർക്കാർ സ്വർണ്ണ ബോണ്ട് പദ്ധതി പ്രകാരം ഗ്രാമിന് 50 രൂപ കിഴിവ് നൽകും . ധനകാര്യ മന്ത്രാലയത്തിന്‍റെ ഒരു പ്രസ്താവന പ്രകാരം, സബ്സ്ക്രിപ്ഷനായി ഡിജിറ്റല്‍ മോഡ് ഉപയോഗിക്കുന്ന നിക്ഷേപകർക്ക്, സ്വർണ്ണ ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,054 രൂപയായിരിക്കും.

അല്ലെങ്കിൽ, സബ്സ്ക്രിപ്ഷൻ കാലയളവിൽ ബോണ്ടിന്റെ ഇഷ്യു വില ഗ്രാമിന് 5,104 രൂപയാണ്. 2020 ഒക്ടോബർ 9 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, സോവറിൻ ഗോൾഡ് ബോണ്ടുകൾ 2020-21 (സീരീസ് എക്സ്) 2021 ജനുവരി 11-15 കാലയളവിൽ തുറക്കും, സെറ്റിൽമെന്‍റ് തീയതി 2021 ജനുവരി 19 ആണ്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു
Maintained By : Studio3