December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോള്‍വേട്ട: പെലെയെ പിന്നിലാക്കി സിആര്‍ 7

രാജ്യാന്തര തലത്തിലും ക്ലബ് തലത്തിലുമായി ഏറ്റവുമധികം ഗോള്‍ നേടുന്നവരുടെ പട്ടികള്‍ പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമത്. ബ്രസീലിന്‍റെ ഇതിഹാസ താരം പെലെയെ ആണ് സിആര്‍ 7 മറികടന്നത്.

ഇറ്റാലിയൻ സെരി എയിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഉഡിനീസിനെതിരെ യുവന്‍റസിനു വേണ്ടി സ്വന്തമാക്കിയ രണ്ട് ഗോളുകളാണ് താരത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. 1931–1955 കാലഘട്ടത്തിൽ 759 ഗോൾ നേടിയ സ്ലാവിയ പ്രേഗിന്റെ ഇതിഹാസ താരം ജോസഫ് ബീക്കൺ ആണ് പട്ടികയില്‍ മുന്നിലുള്ളത്. 759 ഗോളുകള്‍ ബീക്കണിന്‍റെ പേരിലുണ്ട്. റൊണാള്‍ഡോയുടെ ഗോള്‍നേട്ടം ഇപ്പോള്‍ 758 ആണ്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3